സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ അപമാനിച്ചെന്ന പരാതി, മുഖ്യമന്ത്രിയ്ക്കും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണി റോസ്

സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ വ്യക്തിഹത്യ നടത്തിയെന്നും അപമാനിച്ചെന്നും കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ ഉടൻ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണിറോസ് വർഗീസ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി സർക്കാരിനും കേരള പൊലീസിനും നന്ദിയറിയിച്ചത്. കേസിനോടനുബന്ധിച്ച് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുൻപിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.

ALSO READ: ‘ഏതൊരു വൈബാണ് പരിപാടിക്ക്’; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും അഭിനന്ദനം

നടി ഹണി റോസ് വർഗീസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:

നന്ദി നന്ദി നന്ദി

ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമൻ്റുകളും പ്ലാൻഡ് കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും.

പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരൻ്റെ അവകാശവും സംരക്ഷണവും തേടിയുള്ള എൻ്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരളപോലീസിനും ഞാനും എൻ്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഹണി റോസ് വർഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News