അമ്മയാകാന്‍ പോകുന്നുവെന്ന് ഇല്യാന; കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് കമന്റ്; നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം

നടി ഇല്യാന ഡിക്രൂസിനെതിരെ സൈബര്‍ ആക്രമണം. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ‘നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചിരുന്നു. എന്നാല്‍ പങ്കാളി ആരാണെന്ന് താരം പറഞ്ഞിരുന്നില്ല. ഇതോടെയാണ് ഇല്യാനയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം തുടങ്ങിയത്.

കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് നടി വ്യക്തമാക്കണമെന്നതടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെവന്നത്. ‘ഇല്യാന എപ്പോള്‍ വിവാഹം കഴിച്ചു, ആരാണ് പങ്കാളി, ദത്തെടുത്ത കുട്ടിയാണോ, പിതാവിന്റെ വേഷം ആരാണ് ചെയ്യുന്നത്’ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വന്നു. അതേസമയം, താരത്തെ പിന്തുണച്ചും ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍ രംഗത്തെത്തി. ഇല്യാന എന്തു തെറ്റ് ചെയ്തു എന്നാണ് നടിയെ പിന്തുണച്ചുകൊണ്ട് പലരും ചോദിച്ചത്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യത ഇല്യാനയ്ക്കില്ല. സിനിമ രംഗത്ത് വിജയം കൈവരിച്ച സ്ത്രീ തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടു. അതിനപ്പുറം അവരുടെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നും പലരും കമന്റ് ചെയ്തു.

തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപചിരിതയായ താരമാണ് ഇല്യാന. 2006-ല്‍ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പോക്കിരി, രാഖി, മുന്ന, ജല്‍സ, നന്‍പന്‍ കിക്ക്, ജുലായ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News