യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു: യുവാവ് അറസ്റ്റിൽ

ARREST

യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ യുവാവിനെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്.

യുവനടി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സൈബര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പാലക്കാട് അഗളി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ; സുഹൃത്തുക്കള്‍ക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം; ഒരാള്‍ മരിച്ചു, പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിയില്‍

നടിയ്ക്കെതിരെ ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ അശ്ലീല കമന്‍റുകള്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.സിനിമയില്‍ തിരക്കഥാകൃത്താണെന്നാണ് ഇയാള്‍ സ്വയം അവകാശപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.പ്രമുഖ സിനിമാ നടിമാരുടെ ഫോട്ടൊ പ്രൊഫൈല്‍ പിക്ച്ചറുകളായി ഉപയോഗിച്ച് ഫെയ്സ് ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഇയാള്‍ ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരത്തില്‍ നടിമാരെന്ന വ്യാജേന ചാറ്റ് ചെയ്യുന്നതിനിടെ വീഡിയോ കോളില്‍ സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.ഇത്തരത്തില്‍ പണം തട്ടിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.സോഷ്യല്‍ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പോതുജനങ്ങള്‍ക്കിടയില്‍ കലഹമുണ്ടാക്കിയതിന് അഗളി സ്റ്റേഷനിലും കോങ്ങാട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News