ഞാൻ മമ്മൂക്കയെക്കാൾ സീനിയറാണ് പക്ഷെ അദ്ദേഹം ഇപ്പോഴും ചെറുപ്പക്കാരനാണ്, നമ്മുടെ ഏറ്റവും നല്ല നടൻ: ജലജ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി ജലജ. താൻ മമ്മൂക്കയെക്കാൾ സീനിയറായ താരമാണെന്ന് ജലജ പറഞ്ഞു. എങ്കിലും അദ്ദേഹം ഇപ്പോഴും ഹീറോയും ചെറുപ്പക്കാരനും ആണെന്നും, നമുക്കുള്ള മികച്ച നടനാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജലജ പറഞ്ഞു.

ALSO READ: ‘ദുബായിൽ എത്തിയാൽ പെണ്ണും നാട്ടിൽ എത്തിയാൽ ആണും’: അനുഭവം തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസിൽ

ജലജ പറഞ്ഞത്

മമ്മൂട്ടിയുടെ കൂടെ കുറെ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ പുള്ളിയെക്കാൾ സീനിയർ ആണ്. ഞാൻ പടം ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴാണ് മമ്മൂക്ക പടങ്ങൾ ചെയ്തു തുടങ്ങുന്നത്. ഞാനും അന്ന് ന്യൂ ഫേസ് ആണ്. പുള്ളിയും ന്യൂ ഫേസ് ആണ്. അതുകൊണ്ടുതന്നെ പരസ്പരം നല്ല നല്ല പിന്തുണ ആയിരുന്നു. കൂടെ വർക്ക് ചെയ്യുമ്പോൾ നല്ല സപ്പോർട്ട് നൽകുന്ന ആർട്ടിസ്റ്റായിരുന്നു.

ALSO READ: ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടി, യുവതിയുടെ കഴുത്തിൽ ചെരുപ്പ് മാലയിട്ട് ആൾക്കൂട്ടം, വീട്ടിൽ നിന്ന് വലിച്ചിറക്കി അടിച്ചു

അന്നും ഇന്നും അദ്ദേഹത്തിനു മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ, ഓരോ ആർട്ടിസ്റ്റും പതിയെ മെച്ചപ്പെട്ടു വരുന്നവരാണ്. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ആദ്യ പടം ഇപ്പോൾ കാണുമ്പോൾ കുറച്ചുകൂടി ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരും. പുള്ളി അങ്ങനെ ഒരുപാട് പടങ്ങൾ ചെയ്തുവന്ന ആളാണ്. അത്രയും എക്‌സ്‌പീരിയൻസ് ഉണ്ട്. ഞാൻ ഒരു 25 വർഷത്തോളം ബ്രേക്ക് എടുത്തു മാറിനിന്ന ആളാണ്. ഇന്നും ഹീറോയായി ചെറുപ്പക്കാരനായി ഇരിക്കുന്ന ആളാണ്. മമ്മുക്ക നമുക്കുള്ള ഏറ്റവും നല്ല നടനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News