പ്രശസ്ത തെലുങ്ക് നടിയും മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ ബിജെപി ജനറല്‍ സെക്രട്ടറിയും തെലങ്കാന ചുമതലയുള്ള തരുണ്‍ ചുഗും ചേര്‍ന്ന് ജയസുധക്ക് സ്വീകരണം നല്‍കി. തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്ന് ജയസുധ പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങി.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ.അരുണയും ഒപ്പമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കിഷന്‍ റെഡ്ഢി ജയസുധയുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസുധ ബിജെപിയില്‍ ചേര്‍ന്നത്.
Also Read- ദില്ലിയിലെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി
മലയാളത്തില്‍ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളില്‍ ജയസുധ വേഷമിട്ടിട്ടുണ്ട്. 1970 കളിലും 1980 കളിലും നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി 2009 ല്‍ കോണ്‍ഗ്രസ് നേതാവും അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. 2009-ല്‍ സെക്കന്തരാബാദ് മണ്ഡലത്തില്‍ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് നിലനിര്‍ത്താനായില്ല. 2016 ല്‍ കോണ്‍ഗ്രസ് വിട്ട് ജയസുധ
തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് രാജിവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here