‘മോശം അനുഭവം ഉണ്ടായിട്ടില്ല’; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അറിഞ്ഞത് പത്രത്തിലൂടെയെന്ന് ജോമോൾ

jomol_amma

കൊച്ചി: സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മ ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ജോമോൾ ഇക്കാര്യം പറഞ്ഞത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ജോമോൾ പറഞ്ഞു.

‘എനിക്കിതുവരെ സിനിമ മേഖലയിലെ ഒരു വ്യക്തികളില്‍ നിന്നും ഇത്തരം ദുരനുഭവം ഉണ്ടായിട്ടില്ല. ആരും എന്റെ റൂമിന്റെ കതകില്‍ വന്നു മുട്ടിയിട്ടില്ല. കൂടെ സഹകരിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ അവസരം നല്‍കൂ എന്നൊന്നും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല’- ജോമോള്‍ പറഞ്ഞു. ഏതെങ്കിലും അഭിനേതാക്കള്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുട്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും അവർ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ എല്ലാ നിർദേശങ്ങളും നടപ്പാക്കണം. അമ്മയുടെ നിർദേശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തു വരുന്നതിനെ തങ്ങൾ എതിർത്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പാർട്ട് അമ്മയ്ക്ക് എതിരല്ല. റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ല. നിർദേശങ്ങൾ തങ്ങൾക്കു കൂടി ഗുണകരമാണ്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിയെന്നും സിദ്ദിഖ് പറഞ്ഞു.

Also Read- ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞു. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല. പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. പവർ ഗ്രൂപ്പ് ആരാണെന്ന് തങ്ങൾക്കറിയില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും? . ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റ് പറ്റി എന്ന അഭിപ്രായം അമ്മയ്ക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ അമ്മ ഭയക്കുന്നില്ല. അന്വേഷണം നടക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്. ലൈംഗിക അതിക്രമ പരാതിയല്ല അമ്മയ്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം കൃത്യമായി കിട്ടാത്തതു സംബന്ധിച്ചാണ് പരാതി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News