വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ജ്യോതിക; മുബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്

തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. പാപ്പരാസികൾ പടച്ചുവിട്ട വാർത്തകൾ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. മുബൈയിലേക്ക് താമസം മാറി എന്നത് സംബന്ധിച്ച പ്രതികരണമാണ് ജ്യോതിക നടത്തിയത്.

ALSO READ: ഉമ്മയുടെ അന്ത്യവിശ്രമസ്ഥാനം പോലും അവര്‍ നശിപ്പിച്ചിരിക്കുന്നു… പ്രതിഷേധം പങ്കുവെച്ച് തബ്രീസ്

ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. ഈ റിപ്പോര്‍ട്ടുകളെ തുടർന്നാണ് പാപ്പരാസികൾ സൂര്യയും ജ്യോതികയും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ സൃഷ്ടിച്ചത്. തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് വിഷയത്തിൽ ജ്യോതിക പറയുന്നത്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും, അതുകൊണ്ടാണ് ഈ മാറ്റമെന്നും ജ്യോതിക പറയുന്നു.

ALSO READ: ‘നിർഭാഗ്യവശാൽ എന്റെ പേരും അതിനോടൊപ്പം ചേർക്കപ്പെട്ടു, എനിക്കൊപ്പം നിന്ന് ധൈര്യം തന്നത് അവരാണ്’

അതേസമയം, കാതല്‍ എന്ന ജിയോ ബേബി-മമ്മൂട്ടി ചിത്രമാണ് ജ്യോതികയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജവും നിരൂപക പ്രശംസയും നേടിയിരുന്നു. ജ്യോതികയുടെ പ്രകടനവും സിനിമയിൽ മികച്ചതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News