മറ്റു നടന്മാരെ പോലെ സുരക്ഷിതനാവാൻ ശ്രമിക്കുന്നില്ല, പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ തയാറാകുന്നു; മമ്മൂട്ടിയെ കുറിച്ച് ജ്യോതിക

എപ്പോഴും പരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്ന് ജ്യോതിക. ഈ പ്രായത്തിൽ മറ്റുള്ള നടൻമാർ സേഫ് സോണിലേക്ക് ചുരുങ്ങുമ്പോൾ മമ്മൂട്ടി ഒരു പാഠപുസ്തകം പോലെയാണ് ഇപ്പോഴും നിലകൊള്ളുന്നതെന്നും, അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആയിരുന്നെന്നും കാതൽ സിനിമയുടെ പ്രസ് മീറ്റിനിടെ താരം പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച് ജ്യോതിക പറഞ്ഞത്

ALSO READ: ഇനി ഞാൻ പ്രേമത്തിൽ വീഴില്ല, കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

വളരെ കംഫർട്ട് ആയാണ് അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിച്ചത്. ഈ പ്രായത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കലയെ അദ്ദേഹം ബഹുമാനിക്കുന്നുണ്ട്. ചിത്രീകരണ സമയത്ത് അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കുവാൻ സാധിച്ചു. സിനിമക്ക് വേണ്ടി അദ്ദേഹത്തിൻറെ സംഭാവനകൾ വളരെ വലുതാണ്. കാരണം ഈ പ്രായത്തിലുള്ള നടന്മാർ വിചാരിക്കുന്നത് സേഫ് ആയിട്ടുള്ള സിനിമകൾ ചെയ്യണമെന്നാണ്. പക്ഷെ മമ്മൂട്ടി സാർ അങ്ങനെയല്ല. എല്ലാ തരത്തിലും പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ അദ്ദേഹം തയ്യാറാണ്. മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നതും അതാണ്.

ALSO READ: മാധ്യമപ്രവർത്തകയ്ക്ക് പൊതുവേദിയിൽ വെച്ച് സൽമാൻ ഖാന്റെ സ്നേഹ ചുംബനം; വൈറലായി വീഡിയോ

അതേസമയം, മമ്മൂട്ടി-ജ്യോതിക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന കാതൽ റിലീസിന് തയാറെടുക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് മമ്മൂട്ടി കമ്പനിയുടെ കാതലിനെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ എന്നും എൻ കാവൽ എന്ന പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News