കാതലിന് കോടികളോ? ജ്യോതികയുടെ പ്രതിഫലം പുറത്ത്; സൂര്യയുടെ വാർഷിക വരുമാനവും ചർച്ചയാകുന്നു

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താര ജോഡികളാണ് സൂര്യയും ജ്യോതികയും. തമിഴ് അഭിനേതാക്കളെണെങ്കിലും ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇപ്പോഴിതാ മമ്മൂട്ടി ജിയോ ബേബി ചിത്രമായ കാതലിൽ ജ്യോതിക വാങ്ങിയ പ്രതിഫലത്തിന്റെ സൂചനകൾ പുറത്തുവിട്ടിരിക്കുകയാണ് തമിഴ് മാധ്യമങ്ങൾ.

ALSO READ: അന്ന് പാട്ടുപാടാൻ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഡയാന കുര്യനാണ് ഇന്നത്തെ നയൻതാര; കോളേജ് കാലഘട്ടത്തിലെ കഥ പറഞ്ഞ് നടൻ

ഒരു സിനിമയ്ക്ക് ജ്യോതിക വാങ്ങിക്കുന്ന പ്രതിഫലം നാല് മുതൽ അഞ്ച് കോടി വരെയാണെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ ആണെങ്കിൽ ജ്യോതിക കാതലിനായി വാങ്ങിയത് നാലോ അഞ്ചോ കോടി ആയിരിക്കുമെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. നാല്പത് മില്യൺ ഡോളറാണ് ജ്യോതികയുടെ ആകെ ആസ്തിയായി കണക്കാക്കുന്നത്.

ALSO READ: ചിരിച്ചും ചേർത്തുപിടിച്ചും സല്യൂട്ട് ചെയ്‌തും കുട്ടികൾക്കൊപ്പം മന്ത്രിമാർ; നവകേരള സദസ്സ് ഹൃദയം തൊടുന്നു, ചിത്രങ്ങൾ കാണാം

ജ്യോതികയുടെ പ്രതിഫലവും ആസ്തിയും ചർച്ചയായതോടെ നടൻ സൂര്യയുടെ പ്രതിഫലത്തെ കുറിച്ചും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. ഇതോടെ തമിഴ് മാധ്യമങ്ങൾ ആ കണക്കുകളും പുറത്തുവിട്ടു. ഒരു ചിത്രത്തിനായി 25 കോടി വരെയാണ് സൂര്യ വാങ്ങിക്കുന്ന പ്രതിഫലമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. പരസ്യ ചിത്രങ്ങൾക്കായി രണ്ട് കോടി രൂപ വരെയാണ് സൂര്യ വാങ്ങിക്കുന്നതെന്നും, ഒരു വർഷത്തെ നടന്റെ വരുമാനം 30 കോടിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News