‘മുടി മുറിച്ചത് ബൊഗൈൻവില്ലക്ക് വേണ്ടി, സ്തുതി പാട്ടിനെ മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു’: ബൊഗൈൻവില്ല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ജ്യോതിർമയി

ഈയടുത്ത് വളരെയധികം ട്രെൻഡിങ്ങാതായതും, അതുപോലെ തന്നെ വിവാദങ്ങളിൽ ഉൾപ്പെട്ടതുമായ പാട്ടാണ് ബൊഗൈൻവില്ല സിനിമയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ സ്തുതി. ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി എന്ന ഗാനം ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. കുഞ്ചാക്കോ ബോബൻ ജ്യോതിർമയി എന്നിവരാണ് ഈ ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്തുതി എന്ന പേരിലാണ് പാട്ടെങ്കിലും, ചെറുപ്പക്കാരെ മുഴുവൻ കയ്യിലെടുക്കുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൂടാതെ ആകർഷകമായ നൃത്തചുവടുകളുമായെത്തുന്ന ജ്യോതിർമയിയും, കുഞ്ചാക്കോ ബോബനും പ്രേക്ഷകരുടെ മനം കവരുന്നുമുണ്ട്.

Also Read; തിരുച്ചിറപ്പളളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഇപ്പോഴിതാ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്തുതി പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമ താരം ജ്യോതിർമയി. ബൊഗൈൻവില്ല സിനിമയ്ക്ക് വേണ്ടിയാണ് മുടി മുറിച്ചതെന്നാണ് സിനിമ താരം ജ്യോതിർമയി പറയുന്നത്.

ആളുകൾ ഇപ്പോൾ എവിടെനിന്നു കണ്ടാലും ഓടിവരാറുണ്ട്, ഈ ഹെയർ സ്റ്റൈൽ കണ്ട് ആളുകൾ തിരിച്ചറിയുന്നുണ്ട്. ഒരുപാട് സ്നേഹത്തോടെയാണ് മലയാളികൾ സ്തുതി പാട്ടിനെ സ്വീകരിച്ചിരിക്കുന്നതെന്നും ജ്യോതിർമയി പറഞ്ഞു.

Also Read; മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

അതേസമയം, “Something more than a typical Amal Neerad Movie…” എന്നാണ് സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബനടക്കമുള്ളവർ കൈരളി ടിവിയോട് പങ്കുവെച്ചത്. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവർ അഭിമുഖത്തിൽ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News