ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു, ഒന്നിച്ചു കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ്; പ്രണവിനെ കുറിച്ച് കല്യാണി പ്രിയദർശൻ

താര പുത്രി എന്നതിനേക്കാൾ അഭിനയം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് കല്യാണി പ്രിയദർശൻ. ഹൃദയം എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ചിത്രത്തിൽ പ്രണവ് മോഹൻലാലായിരുന്നു നായകൻ. ഇരുവരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ വാർത്തകൾക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

ALSO READ: ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, ലക്ഷ്യം കേരളത്തിന്റെ കാവിവത്കരണം; മല്ലികാ സാരാഭായ്

തങ്ങളെ കുറിച്ചുള്ള പരദൂഷണങ്ങൾ ശ്രദ്ധിക്കാറുണ്ടെന്ന് കല്യാണി പറയുന്നു. അതെല്ലാം കേൾക്കുമ്പോൾ ചിരിയാണ് തോന്നാറുള്ളതെന്നും, പ്രണവിനെ നേരിട്ട് കാണുകയെന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെന്നും കല്യാണി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കല്യാണിയുടെ പ്രതികരണം.

കല്യാണി പ്രിയദർശൻ പറഞ്ഞത്

എന്നെ ഏറ്റവും ചിരിപ്പിച്ച ഗോസിപ്പായിരുന്നു എന്നെ കുറിച്ചും പ്രണവിനെ കുറിച്ചും ഞാൻ കേട്ടതെല്ലാം. ഈ ഗോസിപ്പുകളെ കുറിച്ച് ഞങ്ങൾക്കും ഞങ്ങളുടെ ഫാമിലിക്കും എല്ലാം അറിയാം. ഞങ്ങളെല്ലാവരും അത് കേട്ട് ചിരിക്കും അത്രയേ ഉള്ളു.

ALSO READ: കാത്തിരുന്നോ, നാളെ അഞ്ച് മണിക്ക് മമ്മൂക്ക ആ സർപ്രൈസ് പൊട്ടിക്കും; സൂചന നൽകി ഫേസ്ബുക് പോസ്റ്റ്

എനിക്ക് പ്രണവിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണ്. കാരണം ഹൃദയത്തിൽ ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. അതിന് കാരണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പാണ്. ഇത്രയും വർഷമായ ഫ്രണ്ട്ഷിപ്പുള്ളത് കൊണ്ട് തന്നെ അത് വേറേ ആർക്കും മാച്ച് ചെയ്യാൻ പറ്റില്ല. ഞങ്ങളുടെ പെയർ പ്രേക്ഷകരും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പ്രണവിനെ നേരിട്ട് ഒന്ന് കാണുകയെന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് സിനിമയിൽ വരുന്നതിന് മുൻപാണെങ്കിലും ശേഷമാണെങ്കിലും അങ്ങനെയാണ്. അവനെ അവസാനമായി കണ്ടത് ന്യൂ ഇയറിനാണ്. അതിന് ശേഷം കണ്ടിട്ടില്ല. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഞാൻ പ്രണവിനോട് സംസാരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News