ഫുട്ബോൾ കമന്ററിയുമായി നടി കല്യാണി പ്രിയദർശൻ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പിന്തുണ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ . ഇപ്പോഴിതാ മനു സി കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’എന്ന ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്. സിനിമയുടെ പേരിൽ സൂചിപ്പിച്ചതുപോലെ ‘ഫാത്തിമ’ എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മഞ്ജു വാരിയർ ,മംമ്ത മോഹൻദാസ് എന്നിവർ ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയത്.

also read :തിരുവനന്തപുരത്ത് നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

ചിത്രത്തിൻറെതായി നേരത്തെ പുറത്തിറങ്ങിയ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു. കളർഫുൾ ഫാമിലി എന്റർടൈനർ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണിയെ കൂടാതെ സുധീഷ് ,സാബുമോൻ ,മാലപാർവതി ,ഷാജു ശ്രീധർ ,പ്രിയ ശ്രീജിത്,ഫെമിന ബാലതാരങ്ങളായ തെന്നൽ,വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട് .തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത് .

also read :ഗ്രാമമുഖ്യനും സംഘവും ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു; വ്യാപക പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News