ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്, തെറ്റായ സന്ദേശമാണത്: ആരോഗ്യ വിവരം വെളിപ്പെടുത്തി നടി കല്യാണി രോഹിത്ത്

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കല്യാണി രോഹിത്ത്. മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയുടെ ആരോഗ്യവിവരം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് കല്യാണി രോഹിത്ത് എന്ന പൂര്‍ണിത.

ALSO READ: ‘എന്നെയും എൻ്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്നെൻ്റെ ഡേറ്റിന് വേണ്ടി നടക്കുന്നു’: ദുൽഖർ സൽമാൻ

കല്യാണി രോഹിത്തിന്‍റെ കുറിപ്പ്

ശാരീരികമായും വൈകാരികമായും എന്നെ ക്ഷീണിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഒന്നര മാസങ്ങള്‍. അനാരോഗ്യത്തിന്‍റെ നെല്ലിപ്പടി കണ്ടു ഞാന്‍. 2016 ല്‍ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു ഞാന്‍. കുറേ കാലത്തേക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ മകള്‍ നവ്യയ്ക്ക് ജന്മം നല്‍കി. ആറ് മാസത്തിന് മുന്‍പ് വീണ്ടും നടുവിന് വേദന ആരംഭിച്ചു. ഒരു വിദഗ്ധ ഡോക്ടറെ കണ്ടപ്പോള്‍ ഒരിക്കലും കേള്‍ക്കില്ലെന്ന് കരുതിയിരുന്ന ഒരു കാര്യമാണ് കേട്ടത്. മുന്‍ ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും മറ്റൊരു ശസ്ത്രക്രിയക്ക് കൂടി വിധേയയാവണമെന്നുമായിരുന്നു അത്.

ALSO READ: നീരജ് മാധവ് സ്വന്തം കാരവനുണ്ടെങ്കിലേ പടം ചെയ്യൂ എന്ന് പറഞ്ഞു, അതിനുള്ള വാല്യു ഇവനുണ്ടോ, മാര്‍ക്കറ്റുണ്ടോ എന്നൊക്കെ ചോദിച്ചു: സിനിമാ ജീവിതത്തെക്കുറിച്ച് നീരജ്

കഴിഞ്ഞ ശസ്ത്രക്രിയയില്‍ വച്ച സ്ക്രൂവും പ്ലേറ്റുമൊക്കെ എടുത്തുമാറ്റി പുതിയൊരു അസ്ഥി അവിടെ സ്ഥാപിക്കണം. ഇത്തവണ അത് ഭേദമാവാന്‍ കൂടുതല്‍ സമയം എടുക്കും. പക്ഷേ ഡോക്ടര്‍മാരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ എന്നോടൊപ്പം തന്നെ നിന്നു. എന്‍റെ അഞ്ച് വയസുകാരി മകള്‍ നവ്യയില്‍ നിന്നാണ് എനിക്ക് ഏറ്റവും വലിയ പരിചരണം ലഭിക്കുന്നത്. അവള്‍ എന്നോട് കാണിക്കുന്ന സഹാനുഭൂതിയും കാരുണ്യയും വിശ്വസിക്കാന്‍ പ്രയാസം! ഏറെ ദൂരം പോവാനുണ്ട് എനിക്ക്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട്. കുടുംബത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. എന്‍റെ ശരീരത്തെ ഇനിയൊരിക്കലും ഞാന്‍ കണ്ണടച്ച് വിശ്വസിക്കില്ല. ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്. തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. ശസ്ത്രക്രിയക്ക് ശേഷം എന്‍റെ മാനസികാരോഗ്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

ALSO READ: മണിച്ചേട്ടൻ്റെ നായികയാവുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു? ആളുകള്‍ ഇങ്ങനെയൊക്കെ പറയുമോ? സാധിക വേണുഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News