ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പുറത്ത്. ഫ്ലാറ്റില്‍ നിന്ന് ഒന്നും മോഷണം പോയില്ലെന്നും കരീനയുടെ മൊഴിയിൽ പറയുന്നു.
സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്. തന്നെയും കുട്ടിയേയും നാനിയേയും പന്ത്രണ്ടാം നിലയിലേക്ക് കയറ്റിവിട്ടു. ദേഷ്യത്തില്‍ നടനെ അക്രമി പിന്നെയും പിന്നെയും കുത്തി എന്നും കരീന കപൂർ പറഞ്ഞു. ആ സംഭവം കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു എന്നും കരീന പറഞ്ഞു. സംഭവത്തിനു ശേഷം സഹോദരി കരിഷ്മ കപൂറെത്തിയാണ് അവരുടെ വീട്ടിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടു പോയത് .
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ നടന് കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here