നടി കാർത്തിക നായർ വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് രാധാ നായർ

നടി കാർത്തിക നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ കാർത്തികയുടെ അമ്മയും നടിയുമായിരുന്ന രാധാ നായർ പങ്കുവെച്ചു. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് രാധ കുറിച്ച ഫോട്ടോകൾ ആരാധകർക്കിടയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ALSO READ:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഞങ്ങളുടെ മകൾ മറ്റൊരു പുതിയ കുടുംബത്തിലേക്ക് പോകുന്നു. എത്ര അഭിമാനം ഉള്ള അമ്മയാണെന്ന് പറയാൻ സാധിക്കുന്നില്ല. സന്തോഷമായ ദാമ്പത്യം നൽകി അവളെ ദൈവം അനുഗ്രഹിക്കട്ടെ.നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തെരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാൻ പറ്റില്ല. രണ്ടു കുടുംബങ്ങളും ഒരുമിക്കുന്നതാണ് ഒരു വിവാഹം. എന്നാണ് രാധയുടെ പോസ്റ്റ്.

View this post on Instagram

A post shared by Radha (@radhanair_r)

അതേസമയം തന്റെ വിരലിലെ മോതിരം ഹൈലൈറ്റ് ചെയ്യുന്ന വിധത്തിൽ ഭാവി വരന്റെ മുഖം വ്യക്മാകത്തെ ഇരുവരും നിൽക്കുന്ന ഫോട്ടോ കാർത്തികയും പങ്കുവെച്ചിരുന്നു.നിരവധി ആശംസ കമന്റുകളാണ് താരത്തിന്റെ പോസ്റ്റിനു ലഭിച്ചത്.

ALSO READ:കരുവന്നൂർ കേസ്; പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു കാർത്തിക അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിലടക്കമുള്ള സിനിമകളിൽ കാർത്തിക വേഷമിട്ടു . 2015 കഴിഞ്ഞതോടു കൂടി അഭിനയരംഗത്ത് നിന്നും പിൻവാങ്ങിയെങ്കിലും സോഷ്യൽമീഡിയയിൽ താരം വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News