നടി കീർത്തി സുരേഷും ഭർത്താവും പൊങ്കൽ ആഘോഷിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. സൂപ്പർസ്റ്റാർ വിജയ്‌ക്കൊപ്പം ആണ് കീർത്തിയും ഭർത്താവ് ആന്റണിയും പൊങ്കൽ ആഘോഷിക്കുന്നത്. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു താരങ്ങളുടെ പൊങ്കൽ ആഘോഷം നടന്നത്.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിജയ് എത്തുകയായിരുന്നു. താരങ്ങൾക്കൊപ്പം ആഘോഷിച്ച ശേഷം ഏറെ വിജയ് മടങ്ങി. തുടർന്ന് കീർത്തിയും സുഹൃത്തുക്കളും ചെറിയ മത്സരങ്ങളുമൊക്കെയായി പൊങ്കൽ ആഘോഷമാക്കി. അതേസമയം മലയാളത്തിൽ നിന്നും മമിത ബൈജുവും കല്യാണി പ്രിയദർശനും പൊങ്കൽ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.
also read: നടിയെ ബോഡി ഷെയിമിങ് നടത്തിയ സംവിധായകന്‍ മാപ്പ് പറഞ്ഞ് തടിയൂരി; പ്രതികരിച്ച് നടി
മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ ആണ് ജഗദീഷ് പളനിസാമി. പിന്നീട് ജഗദീഷ് പളനിസാമി വിജയ്, കീർത്തി സുരേഷ്, സമാന്ത, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, അർജുൻ ദാസ്, അഞ്ജലി തുടങ്ങിയ നിരവധി താരങ്ങളുടെ മാനേജർ കൂടിയായി മാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here