ആസിഫ് അലി നായകനായ രേഖാചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ് പങ്കുവെച്ച പോസ്റ്റ് ആണ് ആസിഫ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ എന്നാണ് കീർത്തി സിനിമയെ പുകഴ്ത്തി പങ്കുവെച്ച കുറിപ്പ്.
സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് താൻ എന്നും കണ്ടതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥ ആണെന്നുമാണ് കീർത്തിയുടെ കുറിപ്പ്. അനശ്വരയുടെ അഭിനയത്തേയും പ്രശംസിച്ചു, ആസിഫും ഗംഭീരമാക്കി. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നുവെന്നും രേഖാ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്നുമാണ് കീർത്തിയുടെ പോസ്റ്റ് . ഈ ചിത്രത്തെ കുറിച്ച് അഭിമാനമുണ്ട് എന്നും താരം കുറിച്ചു.
also read: സംഭവത്തിന്റെ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചത്; സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് നടി
ജോഫിന്‍ ടി ചാക്കോ ആയിരുന്നു സംവിധാനം.ആറു കോടി ബജറ്റിലാണ് രേഖാചിത്രം ഒരുക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here