കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല, അതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണ്: കൃഷ്ണപ്രഭ

നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് പലരും വിവാഹം കഴിക്കുന്നതെന്ന് നടി കൃഷ്ണപ്രഭ. പല ബന്ധങ്ങളിലും കുരുങ്ങിപ്പോകുന്നവരുണ്ടെന്നും, ഫോട്ടോഷൂട്ടും ആഘോഷങ്ങളുമൊക്കെയായി വലിയ രീതിയിലാണ് ഇപ്പോഴത്തെ കല്യാണങ്ങൾ നടക്കുന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണപ്രഭ പറഞ്ഞു.

ALSO READ: വേദിയിൽ വെച്ച് അവതാരകയെ ഹാരമണിയിച്ച് കൂൾ സുരേഷ്, മാല വലിച്ചെറിഞ്ഞ് ദേഷ്യപ്പെട്ട് പെൺകുട്ടി

കൃഷ്ണപ്രഭ പറഞ്ഞത്

എന്റെ ആദ്യ സിനിമ സംഭവിക്കുന്നത് 2008ലാണ്. അതിനു മുമ്പ് ഡാൻസറായും അവതാരകയായും സജീവമായിരുന്നു. അതിനൊപ്പം ടെലിവിഷൻ ഷോകളും സ്റ്റേജ് ഷോകളും ചെയ്തിരുന്നു. അതു കഴിഞ്ഞാണ് സിനിമയിലെത്തിയത്. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്നു പോലും വിചാരിച്ചതല്ല. മരണം വരെ ഈ ഫീൽഡിൽ നിൽക്കണമെന്നാണ് എന്റെ ആഗ്രഹം. അക്കാര്യത്തിൽ ഞാൻ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് സുകുമാരിയമ്മ. അവരെപ്പോലെ നല്ലൊരു ആർടിസ്റ്റായി നിൽക്കാനാണ് ആഗ്രഹം.

ALSO READ: ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ഭിന്നശേഷിക്കാരനായ രമേശൻ ആ കാഴ്ച കണ്ടത്

ഒരു ഇടവേള എടുക്കണമെന്നോ ചുമ്മാ വീട്ടിലിരിക്കണമെന്നോ ഒരിക്കലും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. ഞാൻ കല്യാണം കഴിച്ചിട്ടില്ല. ഇനിയും സിംഗിളായി തുടരാനാണ് താൽപര്യം. എന്റെ ഫോക്കസ് കലയാണ്. അതിൽ നിന്നു ശ്രദ്ധ തിരിക്കുന്ന യാതൊന്നിലും താൽപര്യമില്ല. അതുകൊണ്ടാണ് കല്യാണം പോലും കഴിക്കാത്തത്. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. കഴിവതും സിംഗിളായി ജീവിക്കാനാണ് ആഗ്രഹം. കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല. പല ബന്ധങ്ങളിലും കുരുങ്ങിപ്പോകുന്നവരുണ്ട്. നാട്ടുകാരെ കാണിക്കാനാണ് പലരും കല്യാണം കഴിക്കുന്നത്. ഫോട്ടോഷൂട്ടും ആഘോഷങ്ങളുമൊക്കെയായി വലിയ രീതിയിലാണ് കല്യാണങ്ങൾ നടക്കുന്നത്. അതു തെറ്റാണെന്നല്ല. എന്നോടു പലരും ചോദിക്കാറുണ്ട്, പത്തു മുപ്പത്തിയാറു വയസ് ആയില്ലേ? കല്യാണം കഴിച്ചൂടെ എന്ന്. ആവശ്യമില്ലാത്ത ടെൻഷനെടുത്തു തലയിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഞാൻ അവരോടു പറയാറുള്ളത്. പണ്ടു മുതലേ ഞാനിങ്ങനെയാണ്. ഓവർ പെർഫക്‌ഷനിസ്റ്റ് എന്നൊക്കെ പറയില്ലേ… ആ കൂട്ടത്തിലാണ് ഞാനും. കലയുമായി ബന്ധപ്പെട്ട് ടെൻഷൻ അടിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതല്ലാതെ, വേറെ കുരുക്കുകളിൽ പോയി ചാടാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News