അവൾ ചോര നീരാക്കി നിർമിച്ച വീട് നഷ്ടപ്പെടാൻ പോകുന്നു, ലക്ഷ്മിക സജീവന്റെ കുടുംബത്തെ സഹായിക്കണമെന്ന് സുഹൃത്തുക്കൾ

സ്വപ്‌നങ്ങൾ പൂർത്തിയാക്കും മുൻപ് മലയാള സിനിമാ ലോകത്തിന് നഷ്ടപ്പെട്ട നടിയാണ് ലക്ഷ്മിക സജീവൻ. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിനായി സഹായം തേടി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ.
ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കിൽ ലക്ഷ്മിക ചോര നീരാക്കി നിർമ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യുമെന്ന് കാണിച്ചാണ് സുഹൃത്തുക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു കുറിപ്പിലൂടെയാണ് സുഹൃത്തുക്കൾ ഇക്കാര്യം പുറത്തുവിട്ടത്.

സുഹൃത്തുക്കൾ പങ്കുവെച്ച കുറിപ്പ്

ALSO READ: ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് സ്മൃതി ഇറാനി

ലക്ഷ്മിക സജീവൻ കുടുംബ സഹായ നിധി, അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട നടി ലക്ഷ്മിക സജീവന്റെ മാതാപിതാക്കൾ ഏക മകളുടെ വിയോഗത്തിൽ കടുത്ത ദു:ഖത്തിൽ നീറിക്കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണവർ ജീവിക്കുന്നത്. 7 ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കിൽ ലക്ഷ്മിക ചോര നീരാക്കി നിർമ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യും.അവരെ സാമ്പത്തീകമായി സഹായിക്കേണ്ടത് സഹജീവികളായ നമ്മളോരോരുത്തരുടേയും കടമയാണ്. ആയതിനാൽ എല്ലാവരും അവരവരെക്കൊണ്ടാകുന്ന തുകകൾ ലക്ഷ്മികയുടെ മാതാവ് ലിമിറ്റ സജീവിന്റെ ഗൂഗിൾ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നിക്ഷേപിച്ച് ആ കുടുംബത്തെ ഈ പ്രതിസന്ധിയിൽ നിന്നും കര കയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

ALSO READ: എരുമേലിയിലും കണമലയിലും വാഹനാപകടത്തിൽ തീർത്ഥാടകർക്ക് പരുക്ക്

ഡിസംബർ ഏഴിനായിരുന്നു ഷാർജയിൽ വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ലക്ഷ്മിക സജീവനെ മരണം കവർന്നത്. രണ്ട് ദിവസം മുൻപായിരുന്നു ലക്ഷ്മിയുടെ മൃതദേഹം ഷാർജയിൽ നിന്ന് നാട്ടിൽ എത്തിച്ചത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും ഏക മകളാണ് ലക്ഷ്മിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News