ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

also read: കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവം; മുഖ്യമന്ത്രി

ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.2021 ഏപ്രിലില്‍ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുത്ത നിറമുള്ള , പല്ലുന്തിയ ഒരു പെൺകുട്ടിയുടെ ജീവിതം ആണ് അതി മനോഹരമായി ‘കാക്ക’എന്ന ചിത്രത്തിലൂടെ ലക്ഷ്മിക അവതരിപ്പിച്ചത്. ചിത്രത്തിൽ നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നു പോലും പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന പഞ്ചമി. പിന്നീട് ജീവിതത്തിൽ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നതായിട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. ശാരീരികവൈകല്യങ്ങളുടേയും പേരിൽ പരിഹസിക്കപ്പെടുന്ന മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു ‘കാക്ക’എന്ന ഹ്രസ്വചിത്രം.

also read: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News