പരാതി പിൻവലിക്കാൻ വാഗ്‌ദാനം ചെയ്തത് 5 കോടി രൂപ; രാജ് തരുണിനെതിരെ വീണ്ടും പരാതിയുമായി നടി ലാവണ്യ

തെലുങ്ക് നടൻ രാജ് തരുണിനെതിരെ നടി ലാവണ്യ പരാതി നൽകിയത് ടോളിവുഡിലെ പ്രധാന വാർത്തകളിലൊന്നായിരുന്നു. തങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ തന്നെ രാജ് തരുണിനു സഹനടിയുമായി രഹസ്യബന്ധമുണ്ടായിരുന്നെന്നും, തന്നെ വഞ്ചിച്ചുവെന്നുമായിരുന്നു ലാവണ്യ പരാതി നൽകിയത്. ഇപ്പോൾ നടനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read; ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കും; മുഖ്യമന്ത്രിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

താൻ പൊലീസിന് നൽകിയ പരാതി പിൻവലിക്കാൻ നടൻ അഞ്ചുകോടി രൂപ വാഗ്‌ദാനം ചെയ്തുവെന്നാണ് ലാവണ്യ ആരോപിച്ചത്. ഇതിനായി രാജ് തരുണിൻ്റെ മാനേജരും വക്കീലും തന്നെ വിളിച്ചു, എങ്കിലും താൻ വാഗ്‌ദാനം നിരസിച്ചുവെന്ന് ലാവണ്യ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി പ്രണയത്തിലായിരുന്ന തങ്ങൾ ഒരുമിച്ച് ജീവിച്ചുവരികയായിരുന്നുവെന്ന് നേരത്തെ തന്നെ ലാവണ്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാജ് തരുൺ ഈ ബന്ധം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

അതേസമയം മുംബൈ സ്വദേശിയായ ഒരു നടിയുമായി രാജ് തരുൺ പ്രണയത്തിലായിരുന്നു. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണെന്നും, നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണെന്നും ലാവണ്യ പറയുന്നു. എന്നാൽ സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ ലാവണ്യയെ ഒഴിവാക്കി.

Also Read; ‘ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നു’, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

എന്നാൽ തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും പറഞ്ഞ് രാജ് തരുൺ രംഗത്ത് വന്നിരുന്നു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല എന്നും രാജ് തരുൺ പ്രതികരിച്ചു.

മയക്കുമരുന്ന് കേസില്‍ ലാവണ്യ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്ന് രാജ് തരുണ്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. താന്‍ 45 ദിവസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും ആ സമയത്ത് രാജ് തരുണ്‍ തിരിഞ്ഞു നോക്കിയില്ലെന്നും ലാവണ്യ നല്‍കിയ പരാതിയിലുമുണ്ട്. ലാവണ്യയുടെ ആരോപണം വന്നതിന് പിന്നാലെ രാജ് തരുണിനെ പിന്തുണച്ചുകൊണ്ട് നിരവധി ആരാധകർ രം​ഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News