‘ആ കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല’; ഹണി റോസിനൊപ്പമുള്ള ചിത്രം ഉപേക്ഷിച്ച് നടി

ഒരു കാലത്ത് തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു നടി വിമല രാമന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം താന്‍ വേണ്ടെന്ന് വെച്ചതാണെന്ന് തുറന്നുപറയുകയാണ് നടി. രണ്ട് നായികമാരുള്ള സബ്ജക്റ്റ് ആണ് ആ സിനിമ സംസാരിക്കുന്നതെന്നും അതിലെ ഒരു നായികയുടെ റോളിലേക്കാണ് തന്നെ വിളിച്ചതെന്നും വിമല രാമന്‍ പറയുന്നു. കഥ തനിക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ തന്റെ കഥാപാത്രത്തിന് അത്രയും ഇമ്പോര്‍ട്ടന്‍സ് ഉണ്ടെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ഒഴിവാക്കിയെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നും വിമല പറഞ്ഞു.

ALSO READ:ചരിത്രതീരുമാനം; സ്കൂൾ കലോത്സവങ്ങളിൽ ഇനി ഗോത്രകലകളും

ആ ചിത്രത്തില്‍ ഹണി റോസ് ചെയ്ത കഥാപാത്രമാണോ തനിക്ക് ഫിക്‌സ് ചെയ്തിരുന്നതെന്നും അതോ മറ്റ് കഥാപാത്രമാണോ ചെയ്യാന്‍ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നെന്നും നടി വ്യക്തിമാക്കി. എന്നാല്‍ ഹണി റോസ് നന്നായിട്ട് ആ റോള്‍ ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘റേച്ചല്‍ എന്നൊരു മലയാള സിനിമ എനിക്ക് വന്നിരുന്നു. രണ്ട് നായികമാരുടെ സബ്ജക്റ്റ് ആണത്. വളരെ നല്ല കഥയായിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ രണ്ട് നായികമാരായതുകൊണ്ട് തന്നെ എന്റെ റോളിന് അത്രക്ക് ഇമ്പോര്‍ട്ടന്‍സ് ഉള്ള പോലെ എനിക്ക് തോന്നിയില്ല. എനിക്ക് ചെയ്യണം എന്ന ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാന്‍ ചെയ്യേണ്ട കഥാപാത്രവുമായി എനിക്കങ്ങോട്ട് ഒത്തുപോകാന്‍ കഴിഞ്ഞില്ല. ഹണി റോസിന്റെ കഥാപാത്രമാണോ മറ്റേ നായികയുടെ കഥാപാത്രമാണോ എന്റേതെന്ന് എനിക്കറിയില്ല. അതിനെ കുറിച്ച് അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ലായിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ടായിരുന്നു. ഹണി റോസ് അത് നന്നായിട്ട് ചെയ്‌തെന്നുമാണ് ഞാന്‍ അറിഞ്ഞത്,’- വിമല രാമന്‍ പറഞ്ഞു.

ALSO READ:പുനെയില്‍ ഹെലികോപ്റ്റര്‍ അപകടം; മൂന്നു പേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News