അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ യുവനടി ലക്ഷ്മിക സജീവന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി ലഭിച്ചാല്‍ മാത്രമേ ലക്ഷ്മിക കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ വീട്ടില്‍ മാതാപിതാക്കള്‍ക്ക് താമസിക്കാന്‍ സാധിക്കു. അല്ലെങ്കില്‍ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ് നടിയുടെ മാതാപിതാക്കള്‍ എന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ALSO READ: ഗാസയ്ക്ക് താങ്ങായി യുഎഇയിലെ നാലാമത്തെ മെഡിക്കൽ സംഘം
‘ലക്ഷ്മിക സജീവന്‍ കുടുംബ സഹായ നിധി, അകാലത്തില്‍ പൊലിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട നടി ലക്ഷ്മിക സജീവന്റെ മാതാപിതാക്കള്‍ ഏക മകളുടെ വിയോഗത്തില്‍ കടുത്ത ദു:ഖത്തില്‍ നീറിക്കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണവര്‍ ജീവിക്കുന്നത്. 7 ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കില്‍ ലക്ഷ്മിക ചോര നീരാക്കി നിര്‍മ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യും.അവരെ സാമ്പത്തീകമായി സഹായിക്കേണ്ടത് സഹജീവികളായ നമ്മളോരോരുത്തരുടേയും കടമയാണ്. ആയതിനാല്‍ എല്ലാവരും അവരവരെക്കൊണ്ടാകുന്ന തുകകള്‍ ലക്ഷ്മികയുടെ മാതാവ് ലിമിറ്റ സജീവിന്റെ ഗൂഗിള്‍ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നിക്ഷേപിച്ച് ആ കുടുംബത്തെ ഈ പ്രതിസന്ധിയില്‍ നിന്നും കര കയറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് കുറിപ്പില്‍ പറയുന്നത്.
ALSO READ: സ്ലിം ബ്യൂട്ടി ആവണോ? മുളപ്പിച്ച പയർ ഒന്ന് ട്രൈ ചെയ്യൂ… ഒപ്പം കാഴ്ച ശക്തിയും കൂടും
കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ലക്ഷ്മിക ഷാര്‍ജയില്‍ വച്ചാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും ഏക മകളാണ് ലക്ഷ്മിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here