കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി, ആത്മീയ യാത്രയിൽ എന്നെ സഹായിച്ചത് മോഹൻലാൽ; പൂർവ ജന്മത്തെ കുറിച്ച് ലെന

കഴിഞ്ഞ ജന്മത്തിൽ താൻ ടിബറ്റിലെ ഒരു ബുദ്ധ സന്യാസി ആയിരുന്നുവെന്ന് നടി ലെന. 63-ാമത്തെ വയസ്സിൽ ആ ജന്മത്തിൽ താൻ മരണപ്പെട്ടുവെന്നും, അതുകൊണ്ടാണ് താൻ ഇത്തരത്തിൽ മുടി വെട്ടിയതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു. ആത്മീയ യാത്രയിൽ തന്നെ സഹായിച്ചത് മോഹൻലാൽ ആണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ലെന അഭിമുഖത്തിൽ വെളിപ്പെടുത്തി.

ALSO READ: ‘ഇതൊരു പാൻ ഇന്ത്യൻ ചിത്രം’, റമ്പാൻ കേരളത്തിലും അമേരിക്കയിലും? മോഹൻലാൽ പറയുന്നു

ലെന പറഞ്ഞത്

കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലം. 63-ാമത്തെ വയസ്സിൽ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയതും.

ALSO READ: രോഗം മാത്രമാണോ അൽഫോൺസ് പുത്രന്റെ പ്രശ്നം? ഒരേയൊരു സിനിമ കൊണ്ട് അത്ഭുതം കാണിച്ച മനുഷ്യനാണ് ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചത്

ആത്മീയ യാത്രയിൽ മോഹൻലാൽ തന്നെ സഹായിച്ചതിനെ കുറിച്ചും ലെന വ്യക്തമാക്കി. ‘മോഹൻലാലിനെ ഒരു ആത്മീയഗുരുവായിട്ടാണ് കാണുന്നത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. 2018 ൽ ഭഗവാൻ എന്ന ചിത്രത്തിലൂടെ അത് സാധ്യമായി. സിനിമയുടെ ലൊക്കേഷനിൽ വെച്ച് അദ്ദേഹം എന്നോട് ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ നിർദേശിച്ചു. ആ ദിവസം തന്നെ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News