എന്റെ കല്ല്യാണം കഴിഞ്ഞു, വരന്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത്; വെളിപ്പെടുത്തലുമായി നടി ലെന

മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ താന്‍  വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരന്‍.

ALSO READ ;‘കൊല്ലത്ത് വിജയം ഉറപ്പ്; ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം’: എം മുകേഷ്

ഗഗന്‍യാന്‍ ദൗത്യത്തിലുള്ളവരുടെ പേരു വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന സമൂഹമാധ്യമത്തിലൂടെ വിവാഹ വിവരം പുറത്തു വിട്ടത്.

2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്തുവിട്ടപ്പോള്‍ തനിക്കും അത് അഭിമാനനിമിഷമായിരുന്നുവെന്ന് ലെന കുറിച്ചു.

ALSO READ ; ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ലെന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News