പൃഥ്വിരാജിന്റേത് വലിയ സ്ട്രഗിളാണ് എന്റേത് ചെറുത്, നല്ല വ്യത്യാസമുണ്ട്: മനസ് തുറന്ന് ലെന

ആടുജീവിതം എന്ന ചിത്രത്തിനായി പൃഥ്വിരാജ് കഷ്ടപ്പെട്ടതിന്റെ അത്രയും താന്‍ ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടില്ലെന്ന് നടി ലെന. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി

എന്നാല്‍ പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിനായി കഷ്ടപ്പെട്ടതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ തന്റേത് ചെറിയ സ്ട്രഗിള്‍ ആണെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന തുറന്നുപറഞ്ഞു.

ഞാന്‍ ഒരു മെത്തേഡ് ആക്റ്റര്‍ അല്ല. ആ തുടുത്ത ലുക്കില്‍ നിന്നും ക്ഷീണിച്ച് പട്ടിണി കിടന്ന ആളിലേക്ക് മാറാന്‍ വേണ്ടി ചെയ്തതാണെങ്കിലും അത് ഫിസിക്കല്‍ ട്രോമ തരും. നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാത്ത അവസ്ഥ ഭയങ്കരമാണെന്നും ലെന പറഞ്ഞു.

‘ആര്‍ട്ടിക്കിള്‍ 21ലേക്ക് എത്തുന്നതിനുമുമ്പ് ഞാന്‍ ‘സാജന്‍ ബേക്കറി’ എന്ന ചിത്രത്തിനായി വര്‍ക്ക് ചെയ്യുകയായിരുന്നു. അജു വര്‍ഗീസും ഞാനും അതില്‍ വര്‍ക്ക് ചെയ്തപ്പോള്‍ നിറമൊക്കെ വെച്ചായിരുന്നു ഇരുന്നത്. അത് തീര്‍ത്തിട്ട് ഒരു ദിവസത്തിന്റെ ഗ്യാപ്പിലാണ് ഞാന്‍ ആര്‍ട്ടിക്കിള്‍ 21ലേക്ക് കയറുന്നത്.

സാജന്‍ ബേക്കറിയുടെ ഷൂട്ട് തീരുന്ന അവസാന മൂന്നു ദിവസം ഞാന്‍ വെറും പച്ചവെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. അഞ്ചാം ദിവസമാണ് ഞാന്‍ ഷൂട്ടിങ്ങിന് കയറിയത്. പട്ടിണി കിടക്കുന്ന ആ സമയം അത് വളരെ റിയല്‍ ആണ്. അത് അഭിനയിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ നമ്മുടെ മൈന്‍ഡ് തന്നെ മാറും.

ഞാന്‍ ഒരു മെത്തേഡ് ആക്റ്റര്‍ അല്ല. ആ തുടുത്ത ലുക്കില്‍ നിന്നും ക്ഷീണിച്ച് പട്ടിണി കിടന്ന ആളിലേക്ക് മാറാന്‍ വേണ്ടി ചെയ്തതാണെങ്കിലും അത് ഫിസിക്കല്‍ ട്രോമ തരും. നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാത്ത അവസ്ഥ ഭയങ്കരമാണ്. നമ്മുടെ മാനസികാവസ്ഥ തന്നെ മാറും.

ഈ ചിത്രത്തിലെ കഥാപാത്രം നടക്കുന്നതുപോലെ നടക്കാന്‍ നോക്കിയിട്ട് എനിക്ക് സ്പൈനല്‍ മിസ് അലൈന്‍മെന്റ് ഉണ്ടായി. അതുകൊണ്ട് എനിക്ക് മര്‍മ ചികിത്സ ചെയ്യേണ്ടി വന്നു.മുറുക്കുന്ന സമയത്ത് അടക്ക ചവക്കാന്‍ പാടില്ലെന്ന് എനിക്കറിയില്ലായിരുന്നു. അത് പതുക്കെ പതുപതുത്തതാക്കുന്ന പരിപാടി ആണ്. സെറ്റില്‍ എനിക്ക് വലിയ അടക്ക തരും. ഞാന്‍ അത് വായില്‍ ഇട്ട് ചവച്ചിട്ട് ഇപ്പോള്‍ പല്ലിന്റെ രണ്ട് വശങ്ങളിലും ക്യാപ് ഇടേണ്ടി വന്നു, റൂട്ട് കനാല്‍ ചെയ്യേണ്ടി വന്നു. നമ്മുടെ മണ്ടത്തരമാണ്. എങ്കിലും ഒരു സിനിമക്ക് വേണ്ടി അത്യാവശ്യം പാടുപെടേണ്ടി വന്നു. അല്ലാതെ പൃഥ്വിരാജ് കഷ്ടപ്പെട്ടപോലെയല്ല. പൃഥ്വിരാജ് ആടുജീവിതത്തിനുവേണ്ടി കഷ്ടപ്പെട്ടപോലെ ഇല്ലെങ്കിലും ഞാനും അത്യാവശ്യം കഷ്ടപ്പെട്ടു. ആടുജീവിതം ഒരു വലിയ പടമാണ് എന്റേത് ഒരു ചെറിയ പടവും, പൃഥ്വിരാജിന്റേത് വലിയ സ്ട്രഗിളാണ് എന്റേത് ചെറുത്. നല്ല വ്യത്യാസമുണ്ട്,’ ലെന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News