‘ഈ അസുഖം തികച്ചും വേദനാജനകം, പീരിയഡ് സമയത്തുള്ള കഠിനവേദന’, ഒരു വേദന സംഹാരി കൊണ്ട് ഇത് മാറില്ലെന്ന് നടി ലിയോണ

തനിക്ക് ബാധിച്ച എന്‍ഡോ മെട്രിയോസിസ് എന്ന അസുഖത്തെക്കുറിച്ച് നടി ലിയോണ പറയുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അസുഖം തികച്ചും വേദനാജനകമാണെന്നും, എന്‍ഡോ മെട്രിയോസിസ് എന്ന അസുഖം വേദന സംഹാരി കഴിച്ചാൽ മാറുമെന്ന ആളുകളുടെ ധാരണയാണ് ഈ തുറന്നു പറച്ചിലിലൂടെ താൻ മാറ്റുന്നതെന്നുമാണ് ലിയോണ വിഡിയോയിൽ പറയുന്നത്. താരം പങ്കുവെച്ച ഒരു ഫേസ്ബുക് വീഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതായിരുന്നു വീഡിയോ.

ലിയോണ പറഞ്ഞത്

ALSO READ: മഞ്ജു പത്രോസ് വീണ്ടും ബിഗ് ബോസിലേക്ക് പോകുമോ? ‘എനിക്ക് വേണ്ടത് പണമായിരുന്നു’ മറുപടി വൈറലാകുന്നു

ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകം.

ALSO READ: സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂട്ടിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

12ത്ത് മാന്റെ സെറ്റില്‍ ഞാന്‍ ശാരീരികമായി ഒരുപാട് ലോ ആയിരുന്നു. അത്രയും അഭിനേതാക്കള്‍ ഒരുമിച്ച് കൂടുന്ന അവിടെ ഞാന്‍ കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അതിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സാറാണ് എന്നെ അവിടെ നിന്നും നല്ലതിലേക്ക് നയിച്ചത്. ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നല്ല വിധം ശ്രദ്ധിക്കുന്നു. ഇപ്പോള്‍ അരിയാഹാരവും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ. മധുരപ്രേമിയായ ഞാന്‍ ഇപ്പോള്‍ മധുരം പാടേ ഒഴിവാക്കി. അതൊക്കെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News