‘കുഞ്ഞിന് കണ്ണെഴുതുന്നതും കുളിപ്പിക്കുന്ന രീതിയുമെല്ലാം പ്രശ്‌നം; ചിലരുടെ വാക്കുകള്‍ ഡിപ്രെഷന് കാരണമാകുന്നു’: നടി ലിന്റു റോണി

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി ലിന്റു റോണി. മിനി സ്‌ക്രീനിലൂടെയാണ് ലിന്റു അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ ലിന്റു പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രസവാനന്തര ഡിപ്രെഷനെക്കുറിച്ച് നടി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.

also read- ‘കൊലക്കേസ് പ്രതി പ്രചാരണത്തിന് വേണ്ടെന്ന് പറയാനുള്ള ആര്‍ജവം ചാണ്ടി ഉമ്മന്‍ കാണിക്കണം’; പുതുപ്പള്ളിയില്‍ നിഖില്‍ പൈലിയെ ഇറക്കിയതിനെതിരെ ധീരജിന്റെ മാതാപിതാക്കള്‍

ഭര്‍ത്താവ് നല്‍കിയ സമ്മാനങ്ങള്‍ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഡിപ്രെഷനില്‍ നിന്ന് മുക്തി നേടാന്‍ ഇത് തന്നെ സഹായിച്ചുവെന്നുമാണ് ലിന്റു പറയുന്നത്. ഇതുപോലെ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍ന്മാര്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കിയാല്‍ അതവര്‍ക്ക് ആശ്വാസകരമായിരിക്കും. പ്രസവത്തിന് ശേഷം ചെറിയ കാര്യങ്ങള്‍ക്ക് പോലും തനിക്ക് പെട്ടെന്ന് ദേഷ്യം വരും. സുഹൃത്തുക്കളൊക്കെ ഇടയ്ക്ക് കാണാന്‍ വരാറുണ്ട്. അത് വളരെ സഹായകരമാണ്. ഡിപ്രെഷനില്‍ നിന്ന് രക്ഷനേടാന്‍ വ്‌ളോഗിംഗ് സഹായിക്കാറുണ്ടെന്നും നടി പറഞ്ഞു.

also read-‘അവന് രാത്രി ഉറങ്ങാന്‍ പോലുമാകുന്നില്ല, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി’; യുപിയില്‍ സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു 

ചിലരുടെ വാക്കുകള്‍ ഡിപ്രെഷനിലേക്ക് നയിക്കുമെന്നും നടി പറയുന്നു. കുഞ്ഞിന് കണ്ണെഴുതുന്നതും കുളിപ്പിക്കുന്ന രീതിയുമെല്ലാം അവര്‍ക്ക് പ്രശ്‌നമാണ്. കണ്ണെഴുതിക്കൊടുക്കുന്നത് പ്രശ്‌നമാണെന്ന് ചിലര്‍ പറയും. എന്നാലെനിക്ക് കണ്ണെഴുതി കൊടുക്കുന്നത് വളരെ ഇഷ്ട്ടമാണ്. ഇതെനിക്ക് ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്. എനിക്ക് കഴിയുന്നപോലെ താന്‍ നോക്കുമെന്നും നടി പറയുന്നു.

പണ്ടൊരിക്കല്‍ ഒരിടത്തു പോയപ്പോള്‍ കണ്ട കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അന്നത് എന്നെ വേദനിപ്പിച്ചു. ഒരുപക്ഷെ അന്ന് താനൊരു അമ്മയല്ലാത്തതുകൊണ്ടാവാം. അതുകൊണ്ട് തന്നെ തന്റെ കുഞ്ഞിനെ കാണാന്‍ വരുന്നവരെയൊന്നും താന്‍ വിലക്കാറില്ല. ഇപ്പോഴും എന്തിനാണ് കുഞ്ഞിന്റെ മുഖം കാണിക്കുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ടെന്നും ലിന്റു വീഡിയോയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News