‘എട്ട് വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല; ഒരമ്മയാവാന്‍ പറ്റില്ലെന്ന് പലരും പരിസഹിച്ചു’: ദുരനുഭവം പറഞ്ഞ് നടി ലിന്റു റോണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ലിന്റു റോണി. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയാണ് ലിന്റു. അടുത്തിടെയായിരുന്നു ലിന്റു അമ്മയായത്. ഗര്‍ഭകാല വിശേഷങ്ങള്‍ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഡെലിവറി വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താരം.

Also Read- ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; ലോട്ടറി വിൽപ്പനക്കാരി മരിച്ചു

പ്രസവം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞെന്ന് താരം പറയുന്നു. ലെവി എന്നാണ് കുഞ്ഞിനെ വിളിക്കുന്നതെന്ന് ലിന്റു പറഞ്ഞു. ഗര്‍ഭിണിയാകുന്നതിന് മുന്‍പുണ്ടായ ദുരവസ്ഥയെക്കുറിച്ചും താരം പറയുന്നുണ്ട്. ഒരമ്മയാവാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ പരിഹസിച്ചതായി ലിന്റു റോണി പറഞ്ഞു. തന്റെ മുന്നില്‍ വെച്ചും അല്ലാതെയും പലരും പലതും പറഞ്ഞു. 8 വര്‍ഷമായിട്ടും കുഞ്ഞില്ലെന്ന് പറയുമ്പോള്‍ പലരും പലതും സംസാരിക്കുന്നുണ്ടാവും. കുഞ്ഞുണ്ടാവുകയാണെങ്കില്‍ സഹോദരനെപോലെ പ്രീമെച്വര്‍ കുട്ടിയായിരിക്കുമെന്ന് പറഞ്ഞവരുമുണ്ടെന്നും താരം പറഞ്ഞു.

Also Read- ‘അപ്പയ്ക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്ന് മെല്‍ബണില്‍ നിന്നും പെട്ടന്ന് എത്തിക്കണം’; തന്റെ അനുഭവം ഓര്‍ത്തെടുത്ത് മമ്മൂട്ടിയുടെ പിആര്‍ഒ

കുഞ്ഞ് ബ്രീച്ച് പൊസിഷനിലായതിനാല്‍ അവസാനനിമിഷം സി സെക്ഷന്‍ വേണ്ടി വന്നു. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്ക് കിട്ടിയ നിധിയാണ് കുഞ്ഞെന്നും അവന് വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ടെന്നും ലിന്റു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News