‘ഒറ്റ ചിത്രത്തിലൂടെ മലയാളികളെയാകെ കണ്ണീരണിയിച്ച നടി’; മാധവി ദാ ഇവിടെയുണ്ട്; ചിത്രങ്ങള്‍

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മാധവി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മാധവി വെള്ളിത്തിരയില്‍ തിളങ്ങി. ആകാശദൂത് എന്ന ഒറ്റ ചിത്രം മതി മാധവിയെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കാന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ചുള്ള മാധവിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ളതാണ് ചിത്രം. ബിരുദ പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ക്ഷണം ലഭിച്ച സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തങ്ങളെല്ലാം നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മാധവി കുറിച്ചത്.

ബിസിനസുകാരനായ റാല്‍ഫ് ശര്‍മ്മയാണ് മാധവിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് മാധവിയുടെ താമസം. പ്രിസില, ഈവ്‌ലിന്‍, ടിഫാനി എന്നിങ്ങനെ മൂന്ന് മക്കളാണ് മാധവി-റാല്‍ഫ് ദമ്പതികള്‍ക്ക്. ഇതില്‍ പ്രിസിലയുടെ വിശേഷമാണ് താരം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News