നടി മധുര നായിക്കിന്റെ സഹോദരിയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു; കുട്ടികളുടെ കൺമുന്നിൽ

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു. മധുര തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ദുഃഖവാർത്ത പങ്കിട്ടത്. കുട്ടികളുടെ കൺമുന്നിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര വിഡിയോയിൽ പറഞ്ഞു. ഒക്ടോബർ ഏഴിനായിരുന്നു സംഭവം.

also read : നടി ഗൗരി കിഷൻ പ്രണയത്തിലോ; ചർച്ചയാക്കി സോഷ്യൽ മീഡിയ

താൻ ഇന്ത്യൻ വംശജയായ ജൂത മത വിശ്വാസിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മധുര വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലിപ്പോൾ 3000-ത്തോളം ജൂതർ മാത്രമേ ഉള്ളൂ. ഒക്ടോബർ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങൾക്ക് നഷ്ടമായി. കസിൻ ഒഡായയും ഭർത്താവും അവരുടെ മക്കളുടെ കൺമുന്നിൽവെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര എഴുതി.

“ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാൽ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേൽ വേദനയിലാണ്. അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസിന്റെ രോഷത്തിൽ എരിയുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ദുർബലരുമായവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്,” മധുരയുടെ വാക്കുകൾ.

“കഴിഞ്ഞദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാൻ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ പലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരിൽ ഞാൻ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാൻ ശബ്ദമുയർത്താൻ ആഗ്രഹിക്കുന്നു. ”അവർ കൂട്ടിച്ചേർത്തു.

also read : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News