‘ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഫൂഡീ ഹസ്ബന്‍ഡ്’; രവീന്ദറിന് മഹാലക്ഷ്മിയുടെ പിറന്നാള്‍ സമ്മാനം; വീഡിയോ

അവതാരകയും നടിയുമായ മഹാലക്ഷ്മിയും നിര്‍മാതാവായ രവീന്ദര്‍ ചന്ദ്രശേഖറും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം വലിയ സൈബര്‍ ആക്രമണമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്. രവീന്ദറിന്റെ ശരീരപ്രകൃതമാണ് വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിന് കാരണമായത്.എന്നാല്‍ തങ്ങളുടെ പ്രണയം കലര്‍പ്പില്ലാതെ പരസ്യമായി തുടര്‍ന്നും പ്രഖ്യാപിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും ഇരുവരും മടിച്ചില്ല.

Also read- ‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ഇപ്പോഴിതാ ഭക്ഷണപ്രേമിയായ രവീന്ദറിന് മഹാലക്ഷ്മി നല്‍കിയിരിക്കുന്ന പിറന്നാള്‍ കേക്കും പിറന്നാള്‍ സമ്മാനവുമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ കവരുന്നത്. രവീന്ദറിന്റെ വലിയൊരു ചിത്രം തന്നെയാണ് മഹാലക്ഷ്മി സമ്മാനമായി അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ മഹാലക്ഷ്മി തന്നെ പങ്കുവെച്ചിട്ടുണ്ട്.

Also read- ‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

എന്നാല്‍ രവീന്ദറിന് മഹാലക്ഷ്മി നല്‍കിയ പിറന്നാള്‍ കേക്കിലാണ് കൂടുതല്‍ പേരുടെയും ശ്രദ്ധ ഉടക്കിയത്. ഹാപ്പി ബര്‍ത് ഡേ മൈ ഫൂഡീ ഹസ്ബന്‍ഡ് എന്നെഴുതിയ കേക്ക് ഒരു ക്ലോക്കിന് സമാനമാണ്. നടുക്കായി ബുള്‍സൈയുടെ രൂപം. ഇതില്‍ നിന്ന് സൂചികള്‍. ചുറ്റിലുമായി അക്കങ്ങള്‍ക്ക് പകരം ഓരോ വിഭവങ്ങളാണ് കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News