വിവാദങ്ങൾക്കിടെ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് നടി മഹാലക്ഷ്മി

സോഷ്യൽ മീഡിയയിൽ വൈറലായി നടി മഹാലക്ഷ്മിയുടെ ഭർത്താവ് രവീന്ദർ ചന്ദ്രശേഖറിനൊപ്പമുള്ള പുതിയ ചിത്രം. കഴിഞ്ഞിടെ രവീന്ദർ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്നു. ഇതിലിപ്പോൾ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.’എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്നേഹിക്കാനുള്ള യഥാർഥ കാരണം വിശ്വാസമാണ്. എന്നാൽ ഇവിടെ എന്നേക്കാൾ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയ പോലെ അതേ സ്നേഹം വർഷിച്ച് എന്നെ സംരക്ഷിക്കൂ. സ്നേഹം മാത്രം, എന്ന് സ്വന്തം അമ്മു’. ഇങ്ങനെയാണ് ചിത്രത്തിന് അടിക്കുറിപ്പായി നടി കുറിച്ചിരിക്കുന്നത്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പായി: മുഖ്യമന്ത്രി

മഹാലക്ഷ്മിയുടെയും രവീന്ദർ ചന്ദ്രശേഖറിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നാരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ലയെന്നും മഹാലക്ഷ്മി പറഞ്ഞിരുന്നു. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണം നിർവഹിച്ചത് രവീന്ദർ ആണ്. തമിഴിലെ നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥൻ കൂടിയാണ് രവീന്ദർ. മഹാലക്ഷ്മിയും മിനിസ്ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമാണ്. യാമിരുക്ക ഭയമേന്‍, അരസി, ചെല്ലമേ, വാണി റാണി,അന്‍പേ വാ തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ തമിഴ് സീരിയല്‍ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ALSO READ: ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News