‘നേരിനെക്കുറിച്ച് നല്ലത് പറയാൻ എത്ര കിട്ടി’? മോശം കമ്മന്റിന് മറുപടി നൽകി മാല പാർവതി, കയ്യടിച്ച് സോഷ്യൽ മീഡിയ

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ‘നേര്’ തിയ്യേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടി മാല പാർവതി ചിത്രം കണ്ട് മികച്ച അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒരു കമ്മന്റും വന്നു. ഇങ്ങനെ പറയാൻ എത്ര രൂപ കിട്ടിയെന്നായിരുന്നു ആ കമന്റ്.

ALSO READ: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ

എന്നാൽ ഈ അധിക്ഷേപ കമ്മന്റിന് കൃത്യമായ മറുപടി നല്കിയിരിക്കുയാണ് നടി. “സ്വിസ്റ്റ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ട് എത്രയാണ് വന്നതെന്ന് ഓർമയില്ല”- എന്നാണ് മാല പാർവതി മറുപടി നൽകിയത്. ഈ മറുപടിക്ക് കൈയ്യടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധിപ്പേരാണ് നടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ജീത്തു ജോസഫ്, മോഹൻലാൽ, സിദ്ധിഖ്, ജഗദീഷ്, അനശ്വര തുടങ്ങിയവർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് നടി കുറിച്ചത്.

ALSO READ: അനിരുദ്ധിന്റെ ഒറ്റ പോസ്റ്റിൽ അമ്പരന്ന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍, സംഭവം വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News