നടി മാളവികയുടെ വീട്ടിൽ മോഷണം, ഇരുമ്പ് ദണ്ഡും ഉളിയും ഉപയോഗിച്ച് വീട് കുത്തിത്തുറന്നു: ദൃശ്യങ്ങൾ സി സി ടി വിയിൽ

നടി മാളവികയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലുള്ള വീട്ടിൽ മോഷണം. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നിട്ടുണ്ട്. രാത്രിയോടെ നടന്ന മോഷണം രാവിലെ ജോലിക്കെത്തിയ സ്ത്രീ കാണുകയും വിവരം മാളവികയെയും കുടുംബത്തെയും അറിയിക്കുകയുമായിരുന്നു.

ALSO READ: മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു; വി കെ സനോജ്

നടിയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇടുകയും പലതും തകർക്കുകയും ചെയ്തിട്ടുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് പ്രധാനമായും മോഷ്ട്ടാവ് കവ‍ർന്നത്. വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: കല്യാണം കഴിഞ്ഞെന്ന് വരെ വാർത്ത കൊടുത്തവരുണ്ട്, സത്യത്തിൽ വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു: മനസ്സ് തുറന്ന് അൻസിബ

അതേസമയം, കോട്ട് ധരിച്ച് മുഖം തോർത്ത് ഉപയോഗിച്ച് മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News