‘ഗയ്‌സ് ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്’, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും ഓടി; വീഡിയോയുമായി നടി മാളവിക മേനോന്‍

ഫോട്ടോയും വീഡിയോയും മോശം ആംഗിളില്‍ നിന്നും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോ പങ്കുവെച്ച് നടി മാളവിക മേനോന്‍. ‘ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മാളവിക മേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറി കുറിച്ചിരിക്കുന്നത്.

”ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ” എന്നാണ് വീഡിയോ പങ്കുവച്ച് മാളവിക ചോദിക്കുന്നത്.

also read: അപൂർവം സിനിമകളിൽ ഒന്ന് ; രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ

തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലിനെ നടി എസ്തര്‍ അനില്‍ ഇടക്ക് പരിഹസിച്ചിരുന്നു . നടന്‍ ഗോകുലുമായി ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയെ ആണ് എസ്തർ പരിഹസിച്ചത്. നീലക്കുയില്‍ എന്ന യൂട്യൂബ് ചാനലിനെ പരിഹസിച്ചു കൊണ്ടായിരുന്നു നടിയുടെ കമന്റ്. എസ്തറിനെ മാത്രം സൂം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്. ഈ വീഡിയോക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തര്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News