‘മഞ്ജുവാര്യരുടെ മകളാകാന്‍ വിളിച്ചു; മേക്കപ്പ് റൂമിലെത്തിയപ്പോള്‍ അയാള്‍ കയറിപ്പിടിച്ചു’; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്

കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒരു ചിത്രത്തിന്റെ ഓഡിഷന് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ആള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മാളവിക പറയുന്നു. ഈ സമയം അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നു. അവിടെ നിന്ന് കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇത് പറയാന്‍ ഇപ്പോഴാണ് ധൈര്യം വന്നതെന്നും നടി പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനാണ് അവര്‍ വിളിച്ചത്. ആരായാലും വീണു പോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമാ രംഗവുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. അങ്ങനെ താന്‍ ഓഡിഷന് പോയി. ചില്ലിട്ട ഒരു മുറിയിലായിരുന്നു ഓഡിഷന്‍ നടന്നത്. അതിന്റെ അപ്പുറത്ത് അമ്മയും സഹോദരിയും ഇരിക്കുന്നത് കാണാം. ഓഡിഷന് മുന്‍പ് തന്റെ മുടി പാറിയിട്ടുണ്ടെന്നും അത് ശരിയാക്കണമെന്നും അവിടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ മേക്കപ്പ് റൂമിലേക്ക് പോയി. അയാളും പിന്നാലെ വന്നെന്ന് മാളവിക പറയുന്നു.

താന്‍ മുടി ശരിയാക്കുന്ന സമയത്ത് അയാള്‍ പിന്നാലെ വന്ന് തന്നെ കയറിപ്പിടിച്ചു. അത്യാവശ്യം തടിയുള്ള ആളായിരുന്നു അയാള്‍. അതിനാല്‍ തട്ടിമാറ്റാന്‍ കഴിഞ്ഞില്ല. മാളവികയ്ക്ക് ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാം. പത്ത് മിനിട്ട് എന്നാണ് അയാള്‍ പറഞ്ഞത്. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. താന്‍ അത് തട്ടി താഴെയിടാന്‍ ശ്രമിച്ചു. താഴെ വീണില്ലെങ്കിലും അയാളുടെ ശ്രദ്ധമാറി. ഇതോടെ താന്‍ പുറത്തേക്കോടി ആദ്യം കണ്ട ബസില്‍ ചാടിക്കയറി. അമ്മയും സഹോദരിയും പിന്നാലെ വന്നു. പത്ത് മിനിട്ടോളം ബസില്‍ ഇരുന്ന് താന്‍ കരഞ്ഞു. ഇത്തത്തില്‍ മറ്റ് ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News