‘നല്ല കമന്റിടുന്നവര്‍ എംഡിയോ നല്ല ജോലിയോ ഉള്ളവര്‍; മോശം കമന്റിടുന്നവര്‍ ഒരു ജോലിയുമില്ലാത്തവര്‍’: മമ്ത മോഹന്‍ദാസ്

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിടുന്നവര്‍ ഒരു ജോലിയുമില്ലാത്തവരെന്ന് നടി മമ്ത മോഹന്‍ദാസ്. മോശം കമന്റിടുന്നവര്‍ തന്നെ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും മമ്ത മോഹന്‍ദാസ് ചോദിക്കുന്നു. നല്ല കമന്റിടുന്നവര്‍ മികച്ച നിലയില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇങ്ങനെയുള്ളവര്‍ തന്നെ ഫോളോ ചെയ്യാറില്ലെന്നും മമ്ത പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്ത മോഹന്‍ദാസിന്റെ പ്രതികരണം.

‘ദിസ് ഈസ് ഹൗ ഐ വേക്ക് അപ്പ് ഇന്‍ ബെഡ്’ എന്ന് രാവിലെ എഴുന്നേറ്റ് റീല്‍ ഇടുന്നത് പോലെയല്ല തന്റെ ജീവിതം. ക്യാമറയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുന്നതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരാള്‍ പുറത്ത് കാണിക്കുന്ന ജീവിതവും അവരുടെ വ്യക്തിപരമായ ജിവിതവും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകുമെന്നും ഇതൊന്നും മനസിലാക്കാതെ പ്രതികരിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളതെന്നും മമ്ത മോഹന്‍ദാസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം എല്ലാവരും വിചാരിക്കുന്നത് അവര്‍ രാജാവാണെന്നാണ്. ഇവര്‍ക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യല്‍ മീഡിയയിലെ പകുതിയലധികം പേരും ഹേറ്റേഴ്സാണ്. ഹേറ്റ് കമന്റ് ഇടുന്ന കുറേ ആളുകള്‍ തന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ഇവര്‍ ഫോളോ ചെയ്യുന്നത്. കുറേ നല്ല കമന്റ്സ് എഴുതുന്ന ആളുകള്‍ ഫോളോയും ചെയ്യുന്നില്ല. അത് താന്‍ ചെക്ക് ചെയ്തിട്ടുണ്ടെന്നും മമ്ത മോഹന്‍ദാസ് പറയുന്നു.

ചിലര്‍ വളരെ നല്ല ഭാഷയിലായിരിക്കും കമന്റിടുന്നത്. മോശമായ അഞ്ച് കമന്റുകള്‍ വായിക്കുന്നതിനിടയില്‍ ഒരു നല്ല കമന്റ് വായിക്കുമ്പോള്‍ സ്വാഭിവകമായും അവരുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് ചെക്ക് ചെയ്യും. അവര്‍ എംഡിയോ നല്ല ജോലിയുള്ളവരോ ആയിരിക്കും. അവര്‍ പൊതുബോധത്തില്‍ നീങ്ങുന്നവരല്ല, അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. അത്തരത്തിലുള്ള കുറച്ചുപേര്‍ ഫോളോ ചെയ്താല്‍ നല്ലതാണെന്ന് ചിന്തിച്ചിട്ടുണ്ടെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News