ചലച്ചിത്ര രംഗത്തെ പ്രതിഫല വ്യത്യാസത്തെ കുറിച്ച് നടി ,മഞ്ജു പിള്ള പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ട് എന്ന് തന്നെയാണ് മഞ്ജുപിള്ള പറഞ്ഞുവെക്കുന്നത്. തനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പിള്ള വെളിപ്പെടുത്തുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പിള്ള സംഭവത്തെ കുറിച്ച് വ്യക്തമാക്കിയത്.
മഞ്ജു പിള്ള പറഞ്ഞത്
ഞാൻ പോയി ഒരു തുക ചോദിച്ചാൽ. അവിടെക്കിടന്ന് തർക്കിച്ച് എങ്ങനെയും കുറയ്ക്കും. നമ്മൾ അത് കുറച്ച് കൊടുത്താൽ മാത്രമേ ആ സിനിമ മുന്നോട്ട് പോകൂ എന്ന രീതിയിൽ ചില ആൾക്കാർ സംസാരിക്കും. എന്തുകൊണ്ട് ഒരുപാട് കാശ് വാങ്ങുന്നവരോട് ഒരു ലക്ഷവും രണ്ട് ലക്ഷവും കുറയ്ക്കാൻ പറയുന്നില്ല. വേറൊരു ആർട്ടിസ്റ്റ് വന്ന് 25 ലക്ഷം ചോദിച്ചാൽ അത് കൊടുക്കും. പക്ഷെ എന്നെ പോലെ ഒരു ലേഡി ആർട്ടിസ്റ്റ് പത്ത് ലക്ഷം ചോദിച്ചാൽ അഞ്ച് ലക്ഷമോ മൂന്ന് ലക്ഷമോ കുറയ്ക്കാൻ നിൽക്കും. കുറച്ചില്ലെങ്കിൽ ഇവർ അപ്പുറത്തേക്ക് പോകും. വേറെ ഓപ്ഷനുണ്ട്.
പക്ഷെ ആണുങ്ങളിൽ അയാൾ തന്നെ വേണം. അതിൽ ഓപ്ഷൻ ഇല്ല. സ്ത്രീകൾ പൈസ ചോദിക്കുമ്പോൾ കുറയ്ക്കുന്ന പ്രശ്നമുണ്ട്. ഭയങ്കര വിഷമം തോന്നും. ഒരു നടനും നടിയും അഭിനയിക്കുമ്പോൾ ഒന്ന് തന്നെയല്ലേ കൊടുക്കുന്നത്. 30 ലക്ഷം രൂപ കിട്ടുന്ന മെയിൽ ആർട്ടിസ്റ്റ്. സ്ത്രീ ആർട്ടിസ്റ്റാകുമ്പോൾ അത് അഞ്ചും എട്ടും പത്തുമായി കുറയുന്നത് എന്തുകൊണ്ടാണ്?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here