‘ഇന്റര്‍വ്യൂകളില്‍ ഞാന്‍ ഭയങ്കര ബോറാണെന്ന് അറിയാം, പക്ഷേ വേറെ വഴിയുണ്ടാകില്ല’: മഞ്ജു വാര്യര്‍

താന്‍ കൊടുക്കുന്ന ഇന്റര്‍വ്യൂകള്‍ ഒരിക്കല്‍ പോലും കണ്ടുനോക്കിയിട്ടില്ലെന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ പറയാന്‍ അറിയില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്റര്‍വ്യൂകളില്‍ ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അതിനോട് താത്പര്യമില്ല. ഏത് നടനെയാണ് ഇഷ്ടമെന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

അഭിമുഖങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് തനിക്കറിയാം. അതുകൊണ്ടുതന്നെ അത് പിന്നീട് കാണാന്‍ തോന്നാറില്ല. താന്‍ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ലെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. ഇന്റര്‍വ്യൂകളില്‍ താന്‍ ഭയങ്കര ബോറാണെന്ന് തനിക്കറിയാം. അതുകൊണ്ടുതന്നെ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് തനിക്ക് വെറുപ്പാണ്. ഒരു നടിയായാല്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ട സാഹചര്യമുണ്ടാകും. മറ്റ് വഴികളില്ലാത്തതിനാലാണ് അതിന് നിന്നുകൊടുക്കുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഇന്റര്‍വ്യൂകളില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. തനിക്ക് ഇഷ്ടമുള്ള നടനാരാണെന്ന് ചോദിച്ചാല്‍ അതിന് തന്റെ കൈയില്‍ ഉത്തരമുണ്ടാകില്ല. അത് പറയുമ്പോള്‍ താന്‍ ഭയങ്കര ഡിപ്ലോമാറ്റിക്കാണെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News