‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി നടി മഞ്ജു വാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്’ എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ആദ്യം സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റ് ചെയ്തത്.

Also Read : ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഓര്‍മ്മപ്പെടുത്തലുമായി ഗീതു മോഹന്‍ദാസ്

കൊച്ചിയില്‍ രാത്രി കാറില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഗീതു നടത്തിയത്.

2019 ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് പല പ്രമുഖ നടന്മാര്‍ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒരു യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും സംവിധായകന്‍ രഞ്ജിത്തും രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News