‘നയൻതാരയ്‌ക്കൊപ്പം നിൽക്കാൻ ആ മലയാളി നടിക്ക് കഴിഞ്ഞു, ഗൗരവമുള്ള വിഷയം ഉന്നയിച്ചിട്ടും എനിക്കൊപ്പം ഡബ്ലിയുസിസി നിന്നില്ല’: വിമർശനവുമായി മെറീന

വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ വിമർശനവുമായി നടി മെറീന രംഗത്ത്. അന്നപൂരണി വിവാദത്തിൽ നയൻതാരയെ അനുകൂലിച്ച മലയാളി നടി, മലയാള സിനിമാ ഇന്ഡസ്ട്രിയിലെ വലിയൊരു പ്രശ്നം തുറന്നു പറഞ്ഞ തനിക്കൊപ്പം നിന്നില്ലെന്ന് മെറീന പറഞ്ഞു. ആ നടി ഉൾപ്പെടുന്ന ഡബ്ലിയു സി സി എന്ന സംഘടന തനിക്കൊപ്പം നിൽകാത്തതിൽ സങ്കടമുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ മെറീന കുറിച്ചു.

ALSO READ: ‘അവർ പേര് ചോദിച്ചില്ല, എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല, ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു’, അതാണ് പാർട്ടി: സുഹാസിനി

കഴിഞ്ഞ ദിവസമായിരുന്നു സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ആവശ്യമായ പരിഗണനകൾ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മെറീന രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും തുടർന്ന് ഷൈനുമായി വഴക്കിട്ട് തരാം അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പീരിഡ്സ് ആയിരുന്നിട്ടും ഒരു നല്ല ബാത്റൂം പോലും സിനിമാ ലൊക്കേഷനിൽ തനിക്ക് തന്നില്ല എന്ന തരത്തിലായിരുന്നു മെറീന വിമർശനം ഉന്നയിച്ചത്.

ALSO READ: അല്ലു അർജുനെക്കാൾ ഫാൻ ബേസുണ്ട് ഫഹദിന്? ‘പുഷ്‌പയിൽ അദ്ദേഹത്തിന്റെ എൻട്രിക്ക് കിട്ടിയ കയ്യടി മൂന്നിരട്ടി’: വിനീത് ശ്രീനിവാസൻ

മെറീനയുടെ തുറന്നു പറച്ചിലിന് സമൂഹ മാധ്യമങ്ങൾ എല്ലാം വലിയ പിന്തുണ നൽകിയിരുന്നു. അവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും, എന്നാൽ വിമൻ ഇൻ സിനിമാ കളക്ടീവിലെ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കിയെന്നും മെറീന കുറിപ്പിൽ വ്യക്തമാകുന്നു.

മെറീന പങ്കുവെച്ച ഇൻസ്റ്റഗ്രാം/ ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News