അമ്മ വീടുകളിൽ പാത്രം കഴുകാൻ പോകും, കിടക്കാൻ സ്ഥലമോ വാടകയ്ക്ക് പണമോ ഇല്ല; ഇട്ടിരുന്നത് രചന നാരായൺകുട്ടിയുടെ യൂണിഫോം; മായ കൃഷ്ണ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മായ കൃഷ്ണ. കോമഡി ഫെസ്റ്റിവലിലൂടെയായിരുന്നു മായ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായിരുന്ന താരം പെട്ടെന്നാണ് ജീവിതത്തിന്റെ ഉയർച്ചകളിലേക്ക് നടന്നുകയറിയത്. ഇപ്പോഴിതാ സീരിയൽ താരം സരിത ബാലകൃഷ്ണന്റെ യുട്യൂബ് ചാനലിന് വേണ്ടി മായ നൽകിയ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നത്.

മായ കൃഷ്ണൻ പറഞ്ഞത്

ALSO READ: ആർഎസ്‌എസുകാർ കിണറ്റിലെ തവളകൾ, ഭയപ്പെടുത്താമെന്ന് കരുതണ്ട, ഇന്നലെ മുളച്ച വെറും തകരയല്ല ഞാൻ; നടി ഗായത്രി വർഷ

കോമഡി സ്കിറ്റുകളുടെ ഇടയിൽ ഡാൻസ് വരും, പരിപാടി തുടങ്ങുമ്പോൾ ഡാൻസ് വരും എന്നൊക്കെ പറഞ്ഞ് ഇതിനൊക്കെ നമ്മളെ ആവശ്യം ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് ഡാൻസ് പഠിപ്പിച്ചു കൊണ്ടുപോകുന്നത്. ഡാൻസുമായി മുന്നോട്ട് പോകുന്ന സമയത്താണ് ഒരു സ്കിറ്റിൽ നല്ല ഹൈറ്റും വെയിറ്റും ഉള്ള ഒരു കുട്ടി വേണമായിരുന്നു. അവർ വിളിച്ച ആർട്ടിസ്റ്റ് വന്നില്ല. ഡാൻസ് കുട്ടികളിൽ ഞാൻ മാത്രമായിരുന്നു നല്ല ഹൈറ്റും വെയിറ്റും ഉള്ള ആൾ. നസീർ സംക്രാന്തി ഇക്കയാണ് ആദ്യം ആയിട്ട് ലൈവിൽ ഒരു അവസരം തരുന്നത്. ഉർവശി ചേച്ചിയാണ് പറയുന്നത് അവൾ ചെയ്യുന്നുണ്ടല്ലോ അവളെ നിർത്താൻ.

ALSO READ: എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും പറയാന്‍ പറ്റില്ല; സാധിക വേണുഗോപാൽ

വൻ ദുരന്തം ആയിരുന്നു ലൈഫ്. എനിക്ക് ഓർമ വച്ച കാലം മുതൽ കാണുന്നത് അമ്മ വല്ലവരുടെയും വീട്ടിൽ പാത്രം കഴുകുന്നതാണ്. കിടക്കാൻ സ്ഥലമില്ലാതെ, വാടക കൊടുക്കാൻ സാധിക്കാതെ അങ്ങന കുറേ. നമ്മുടെ വസ്ത്രം വയ്ക്കാൻ പോലും ഒരു പെട്ടി ഉണ്ടായിരുന്നില്ല. ചാക്കിലാണ് അവയൊക്കെ ഇട്ടുവച്ചത്. അതും സ്വയം വാങ്ങിക്കുന്ന വസ്ത്രങ്ങളല്ല. അമ്മ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികളിട്ട ഡ്രെസാണ് എനിക്ക് കിട്ടുന്നത്. രചന നാരായണൻകുട്ടിയുടെ യൂണിഫോം ആണ് ഞാൻ ഇട്ടിരുന്നത്. ഇപ്പോഴാണ് അക്കാര്യം ചേച്ചിക്ക് അറിയാവുന്നത്. പുള്ളിക്കാരിക്ക് ഭയങ്കര സങ്കടം ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News