വിവാദങ്ങൾക്ക് വിട: വിവാഹ വാര്‍ത്തകളില്‍ മനസ്സ് തുറന്ന് നടി മീന

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായി മാറിയ വാര്‍ത്തയായിരുന്നു നടന്‍ ധനുഷും നടി മീനയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത. നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ ആണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാർത്ത വെളിപ്പെടുത്തിയതും.ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് എന്നായിരുന്നു ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. വളരെ ഞെട്ടലോടുകൂടിയും ആകാംക്ഷയോടുകൂടിയുമാണ് ആരാധകർ വാർത്തയെ സ്വീകരിച്ചതും.

ഇപ്പോഴിതാ വിവാഹ വാർത്തയിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മീന.
എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു വാർത്ത പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നും,’ മീന പ്രതികരിച്ചു. ഇതോടെ മീന ധനുഷ് വിവാഹ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്. അതേസമയം വിവാഹ വാര്‍ത്തയോട് ധനുഷ് പ്രതികരിച്ചിട്ടില്ല.

2022 മാര്‍ച്ച് അവസാനത്തോടെ മീനയുടെ ഭര്‍ത്താവിന് ശ്വാസകോശ അണുബാധയുണ്ടായി ചികിത്സയിലായത്. ഗുരുതരമായി ആശുപത്രിയില്‍ കിടന്ന വിദ്യാസാഗര്‍ 2022 ജൂണിലാണ് മരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News