‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സിനിമാ ഓർമകളിൽ ഇടം പിടിച്ച നടിയാണ് മീന ഗണേഷ്. നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ എന്ന ചിത്രങ്ങൾ മാത്രം മതി മീനയുടെ അഭിനയത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മലയാളികൾക്ക് ഓർമിക്കാൻ. കുറച്ചു കാലങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് മീന. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നനങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീനയുടെ തുറന്നു പറച്ചിൽ.

മീന ഗണേഷ് പറഞ്ഞത്

ALSO READ: ‘ഭരണകൂടം തന്നെ ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്ന് അവർ കരുതിക്കാണില്ല, റായ്ബറേലി എന്റെ കുടുംബത്തിന്റെ രക്തം വീണ് നനഞ്ഞ മണ്ണാണ്’

ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല.

കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു.

ALSO READ: ‘ഭർത്താവിൻ്റെ സ്വകാര്യ ഭാഗങ്ങൾ സിഗരറ്റ് വെച്ച് പൊള്ളിച്ചു, കെട്ടിയിട്ട് മർദിച്ചു’, മയക്കുമരുന്നിന് അടിമയായ ഭാര്യയെ പൊലീസ് പിടികൂടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാൻ ആരോടും ആവശ്യപ്പെടാറുമില്ലെന്നും മീന ​ഗണേശ് പറഞ്ഞു. അമ്മയുടെ മീറ്റിം​ഗിന് മൂന്ന് വർഷം മുമ്പ് വരെ പോയിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ പോകാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News