അദ്ദേഹം മുത്തു എന്ന് പേര് വെച്ചാല്‍ തന്നെ പടം ഹിറ്റാണ്, ജയിലര്‍ മാസ്സ് എന്റര്‍ടെയ്നര്‍ ആണെന്ന് നടി മീന

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. നിരവധി താരങ്ങളാണ് സിനിമ കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അിപ്രായം പങ്കുവച്ചുകൊണ്ട് രെഗത്തെത്തിയിരിക്കുകയാണ് നടി മീന.

ചിത്രം വളരെ എന്റര്‍ടെയ്നിങ് ആയിരുന്നു. ഈ ചിത്രത്തിന്റെ മികവിന് ആദ്യം അഭിനന്ദിക്കേണ്ടത് നെല്‍സണെയാണെന്നും കാരണം ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് അത്ര മനോഹരമാണെന്നും മീന പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചിനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

രജിനിയുടെ കൂടെ മോഹന്‍ലാല്‍, ജാക്കി ഷ്റോഫ്, ശിവരാജ് കുമാര്‍ എന്നിവരുടെ കോമ്പിനേഷന്‍ തനിക്ക് വളരെ ഇഷ്ടമായെന്നും വിസിലടിക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ താന്‍ വിസിലടിച്ചേനെയെന്നും മീന തുറന്നു പറഞ്ഞു.

‘സിനിമ തുടക്കം മുതല്‍ അവസാനം വരെ കണ്ടിട്ട് പൈസ വസൂല്‍ ആണെന്ന് പറയാം. വളരെ എന്റര്‍ടെയ്നിങ് ആയിരുന്നു. ഈ ചിത്രത്തിന്റെ മികവിന് ആദ്യം അഭിനന്ദിക്കേണ്ടത് നെല്‍സണെയാണ്. കാരണം ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് അത്ര മനോഹരമാണ്. രജനി സാറിന്റെ കൂടെ, ജാക്കി ഷ്റോഫ്, മോഹന്‍ലാല്‍ സാര്‍, ശിവരാജ് കുമാര്‍ സാര്‍ എന്നിവരുടെ കോംബോ വന്നപ്പോള്‍ മനോഹരമായി തോന്നി.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇവരെയൊക്കെ വ്യക്തിപരമായിട്ടറിയാവുന്ന എനിക്ക് ഇത്ര എക്‌സൈറ്റ്‌മെന്റ് ആണെങ്കില്‍ പ്രേക്ഷകരുടെ കാര്യം പറയണോ? അനിരുദ്ധ് സാറിന്റെ മ്യൂസിക്ക് എടുത്ത് പറയേണ്ടതാണ്.

ഈ ചിത്രം ഒരു മാസ്സ് എന്റര്‍ടെയ്നര്‍ ആണ്. ചിത്രത്തെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. എനിക്ക് വിസിലടിക്കാന്‍ അറിയില്ല, അറിയാമായിരുന്നെങ്കിലും വിസിലടിച്ചേനെ. ഈ പടത്തില്‍ ഒരു സ്ഥലത്തുപോലും എന്തെങ്കിലും ഒരു കുറവുള്ളതായി തോന്നിയില്ല. ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആണ്.

ചിത്രത്തില്‍ രജിനി സാറിന്റെ പേര് മുത്തു എന്നാണ്. അദ്ദേഹം മുത്തു എന്ന് പേര് വെച്ചാല്‍ തന്നെ പടം ഹിറ്റാണ്- മീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News