എല്ലാവരും കൂടി ചതിച്ചു, നാണം കെടുമെന്ന് അറിഞ്ഞിട്ടും താൻ അവിടെ നിന്ന് കളിച്ചുവെന്ന് മീനാക്ഷി

അവതാരകയായി വന്ന് പ്രേക്ഷകർക്കിടയിൽ വലിയ പ്രീതി പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. മാലിക് എന്ന മഹേഷ് നാരായണൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മീനാക്ഷി ഇപ്പോൾ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തൻ്റെ പുതിയ ചിത്രമായ തോൽവി എഫ്.സിയുടെ പ്രമോഷന് പോയപ്പോഴുണ്ടായ രസകരമായ ഒരനുഭവം പങ്കുവെക്കുകയാണ് മീനാക്ഷി. പ്രമോഷൻ എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഒരു മാച്ച് ആണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നും താൻ ഒഴികെ ബാക്കി ഉള്ളവർക്കെല്ലാം ഫുട്ബോൾ കളിക്കാൻ അറിയാമായിരുന്നെന്നും മീനാക്ഷി പറഞ്ഞു. താരത്തിന്റെ ഈ പ്രമോഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വൈറലായ വീഡിയോയെ കുറിച്ച് മീനാക്ഷി സംസാരിച്ചത്.

ALSO READ: കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും, ടർബോയിൽ മമ്മൂക്കയുടെ ലുക്ക് ഇതായിരിക്കും: ചിത്രം പങ്കുവെച്ച് പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍

മീനാക്ഷി പറഞ്ഞത്

‘എന്നെ പ്രമോഷൻ എന്ന് പറഞ്ഞു വിളിച്ചപ്പഴേ എനിക്ക് തോന്നി ഞാൻ നാണം കെടും എന്നുള്ളത്. എന്താ പരിപാടി, മാച്ചാണോ എന്ന് ചോദിച്ചപ്പോൾ ചുമ്മാ ഒരു പ്രമോഷൻ എന്നാണ് അവർ പറഞ്ഞത്. ഒരു ഫണ്ണും ഉണ്ടായിരുന്നില്ല, അവിടെ എത്തിയപ്പോൾ എല്ലാവരും മര്യാദയ്ക്ക് കളിച്ചു. ഞാൻ മാത്രം പുറകിൽ കോഴിക്കുഞ്ഞ് ഓടുന്നത് പോലെ ഓടിക്കൊണ്ട് നടന്ന് നാണംകെട്ടു. ഇവർക്കൊക്കെ കളിക്കാൻ അറിയാം.

ഞാൻ വിചാരിച്ചു സിനിമയുടെ പേര് തോൽവി എഫ്.സി ആയതുകൊണ്ട് ഒരു തീം നമ്മൾ അവിടെ ഉണ്ടാക്കുമെന്ന്. പ്രൊമോഷന് വിളിച്ചപ്പോൾ തോറ്റാലും കുഴപ്പമില്ല പടത്തിന്റെ പേര് തോൽവി എന്നാണല്ലോ, ഞാനോർത്തു അങ്ങനെ ആയിരിക്കുമെന്ന്. എനിക്ക് കളിക്കാൻ ഒന്നുമറിയില്ല എന്നെ എല്ലാവരും കൂടി ചതിച്ചതാ. ഞാൻ എന്ത് കാര്യത്തിലും ഒരു പോസിറ്റീവ് സൈഡ് കണ്ടുപിടിക്കുന്ന ഒരാളാണ്. എന്നെപ്പോലെ ഒരു ഗെയിം കളിക്കാൻ അറിയാത്ത ഒരാൾ കളിക്കാൻ കാണിച്ച ആ ധൈര്യമാണ് അഭിനന്ദിക്കേണ്ടത്. അറിയാവുന്നവർക്ക് പോലും അവിടുന്ന് പേര് വിളിച്ചാൽ ടെൻഷൻ ആയിരിക്കും. ഞാൻ ഒന്നും അറിയാത്ത ഒരാളെ അത്രയും മീഡിയ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും നാണം കെടുമെന്നും ട്രോൾ കിട്ടുമെന്നും അറിഞ്ഞിട്ടും അവിടെ വന്നു നിന്ന് കളിച്ചു. കളിക്കാൻ കാണിച്ച മനസ്സിന് ഞാൻ എന്നെ തന്നെ അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News