വെള്ളിനക്ഷത്രം എന്ന ഒറ്റ സിനിമ മതി മീനാക്ഷിയെ മലയാളികൾ എക്കാലവും ഓർക്കാൻ. കരിയറിലെ മികച്ച സമയത്താണ് മീനാക്ഷി സിനിമയിൽ നിന്നും മാറി നിന്നത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും, മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ചും വർഷങ്ങൾക്ക് ശേഷം സംസാരിക്കുകയാണ് മീനാക്ഷി. പ്രമുഖ മാധ്യമ അതിന് നൽകിയ അഭിമുഖത്തിലാണ് താൻ അവസാനം കണ്ട സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമെല്ലാം മീനാക്ഷി സംസാരിച്ചത്.
മീനാക്ഷി പറയുന്നു
മലയാളസിനിമകള്‍ അങ്ങനെ കാണാറില്ല. അവസാനമായി കണ്ട സിനിമ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്നെ വല്ലാതെ കരയിപ്പിച്ചു. അത്ര മികച്ച പെര്‍ഫോമന്‍സായിരുന്നു കാതല്‍ എന്ന സിനിമയില്‍. അങ്ങനെ പെട്ടെന്നൊന്നും കരയാത്ത ഒരാളാണ് ഞാന്‍. കാതല്‍ കണ്ട് ഒരുപാട് കാലത്തിന് ശേഷം ഞാന്‍ കരഞ്ഞു. ജ്യോതികാ മാമും മികച്ച പെര്‍ഫോമന്‍സായിരുന്നു. ഹൃദയത്തില്‍ സ്പര്‍ശിച്ച സിനിമ എന്ന് ഞാന്‍ കാതലിനെപ്പറ്റി പറയും.
ALSO READ: ‘ശാരീരിക ആക്രമണം, നിയമവിരുദ്ധ നടപടികൾ’, ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹർജി, മോഹൻലാലിന് നോട്ടീസ്
അതിന് മുമ്പ് കണ്ടതും മറ്റൊരു മമ്മൂട്ടിചിത്രമായിരുന്നു. ഒരേ കടല്‍. എന്ത് മനോഹരമായ കഥയാണ് ആ സിനിമക്ക്. കഥയും കഥാപാത്രങ്ങളും വേറെയൊരു ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ആ സിനിമയിലെ അഭിനയത്തിന് മമ്മൂക്ക ഒരു നാഷണല്‍ അവാര്‍ഡ് നേടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. സോഷ്യല്‍ മീഡിയയില്‍ തീരെ ആക്ടീവല്ലാത്തതുകൊണ്ട് മലയാളസിനിമയിലെ ബാക്കി മാറ്റങ്ങളെക്കുറിച്ച് എനിക്ക് അത്ര അറിവില്ല. അവസാനം കണ്ട രണ്ട് മലയാളസിനിമകള്‍ ഇതൊക്കെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here