എനിക്ക് വേണ്ടി ഒരു അവാർഡ് പോലും മമ്മൂക്ക പോയി വാങ്ങിയിട്ടുണ്ട്, അത്രയും നല്ല മനുഷ്യനാണ്; മീര ജാസ്മിൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂടിയെ കുറിച്ച് നടി മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഒരേ കടൽ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചതിന്റെ കുറിച്ച് ചോദിച്ചപ്പോഴാണ് മീര ജാസ്മിൻ മറുപടി പറഞ്ഞത്. മമ്മൂക്ക വളരെ നല്ല മനുഷ്യനാണ് എന്നായിരുന്നു മീര ജാസ്മിന്റെ മറുപടി. ഒരേ കടൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂക്ക വളരെയധികം സഹായിച്ചിരുന്നെന്നും, തനിക്ക് ലഭിച്ച ഒരവാർഡ്‌ തന്റെ അസാന്നിധ്യത്തിൽ മമ്മൂക്ക വാങ്ങിയിട്ടുണ്ടെന്നും മീര ജാസ്മിൻ പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത്

ALSO READ: നേര് മോഷ്ടിച്ചതാണോ? വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തിൽ ഒരാളായ ശാന്തി മായാദേവി

എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു ഒരേ കടൽ. അന്നത്തെ കാലത്ത് നിർമിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയിൽ അത്രയും ഡെപ്ത് ഉള്ള ഒരു റോൾ കിട്ടിയത് തന്നെ ഭാഗ്യമാണ്. നമുക്ക് സാധാരണയായി ചെയ്യാൻ പറ്റാത്ത ഒരു റോളാണ് അത്. എനിക്കതെല്ലാം ഇപ്പോഴും ഓർമയുണ്ട്. അന്ന് സെറ്റിലൊക്കെ വളരെ നിശബ്ദതയായിരുന്നു. അധികം സംസാരം ഒന്നുമില്ല. ആവശ്യത്തിന് മാത്രം സംസാരിക്കും.

ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ട് എല്ലാവരും ശ്രമിച്ചിരുന്നു. അവരെല്ലാവരും നമുക്ക് ഭയങ്കര സപ്പോർട്ട് ആയിരുന്നു. അങ്ങനെ ഒരു സീൻ നമ്മൾ ചെയ്യുമ്പോൾ കോ ആക്ടറിന്റെ സപ്പോർട്ട് ഉണ്ടായാൽ മാത്രമേ നമുക്കത് ചെയ്യാൻ പറ്റുകയുള്ളൂ. അത് എനിക്കും ഭയങ്കര ഡിഫറെൻറ് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു. അത് എങ്ങനെ പെർഫോം ചെയ്യുമെന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം അത് അത്ര വൃത്തികേടാവാനും പാടില്ല.

ALSO READ: ‘നിവിൻ പോളി ഈസ് ബാക്’, തള്ളിപ്പറഞ്ഞവർക്ക് മുൻപിൽ തലയെടുപ്പോടെ താരം’, ഡിജോ ജോസിന്റെ സംവിധാനത്തിൽ പുതിയ ലുക്ക്, വൈറലായി വീഡിയോ

മമ്മൂക്ക ഭയങ്കര സപ്പോർട്ട് ആയിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടാണെങ്കിലും മമ്മൂക്ക കാര്യമായിട്ടാണ് എന്റെ അടുത്ത് സംസാരിച്ചിട്ടുള്ളത്. ഏതോ ഒരു അവാർഡ് വാങ്ങാൻ ഞാൻ പോകാതിരുന്നപ്പോൾ മമ്മൂക്ക പോയി റിസീവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News