നടി മീരാ നന്ദൻ വിവാഹിതയായി

നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍.താലികെട്ടിന്‍റെ ചിത്രങ്ങള്‍ മീര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്.

also read: കോപ്പ അമേരിക്ക ഫുട്ബോൾ; പരാഗ്വായെ പരാജയപ്പെടുത്തി ബ്രസീൽ

അതേസമയം മീരയുടെ ഹൽദിയുടെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. താരങ്ങൾ പങ്കെടുത്ത മെഹന്ദി ചടങ്ങിന്റെ വീഡിയോകളൂം ഫോട്ടോകളും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

also read: ട്വന്‍റി-ട്വന്‍റി ലോകകപ്പ്; ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ബാര്‍ബഡോസില്‍ മഴ ഭീഷണി

സിനിമയിൽ മീരയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ , ആൻ അഗസ്റ്റിൻ എന്നിവരും ഹൽദി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. പാട്ടും ഡാൻസുമായി ഏറെ ആഘോഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.ആഘോഷങ്ങളുടെ ചിത്രങ്ങൾ മീര തന്നെ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News